പരിശുദ്ധ ഖുർആൻ അവതീർണമായ മാസമായ റമദാനിൽ ഖുർആൻ വിശ്വാസികൾ ക്ക് സംയമനത്തിൻ റെയും സമാധാനത്തിന്റെയും പാഠമാണ് പകർന്ന് നൽകുന്നതെ ന്നും വിശുദ്ധമായ നോമ്പിൻ്റെ അലയൊലികൾ ജീവിതാവസാനം വരെ വിശ്വാസികൾ നിലനിർത്തുമ്പോഴാണ് വ്രതത്തിന്റെ ആത്മാവിനെ തൊട്ടറിയുവാൻ വിശ്വാസി കൾ ക്ക് സാധിക്കുന്നതെന്നും ചീഫ് വിപ്പ് ഡോ: എൻ ജയരാജ്. ഐഎസ്എം ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി സലഫി സെൻററിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎസ്എം നടത്തുന്ന പ്രവർത്തനങ്ങൾ യുവജന പ്രസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡൻറ് എൻവൈ ജമാൽ അധ്യക്ഷത വഹിച്ചു. ഐഎസ്എം ഹോം കെയർ  പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ നിർവ ഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് നാസർ മുണ്ടക്കയം മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷമീർ, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തംഗം അൻഷാദ്, പെൻഷനേഴ്സ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ കരീം മുസ്‌ലിയാർ, മു സ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻറ് വിപി. നാസർ,കെഎൻഎം ജില്ലാ ട്രഷറർ ടി.എ. അബ്ദുൽജബ്ബാർ, എസ്ഇയു സംസ്ഥാന സെക്രട്ടറി നൗഷാദ്, സംസ്ഥാന വൈസ് പ്രസി ഡൻ്റ് ഷാഹുൽ ഹമീദ്, ഐഎസ്എം ജില്ലാ സെക്രട്ടറി അക്ബർ സ്വലാഹി,  ഡപ്പൂട്ടി തഹസിൽദാർ അനൂപ് എ ലത്തീഫ്, സുനിൽ മഠത്തിൽ, പിഎസ്. സ്വലാഹുദീൻ, നജീ ബ് കാഞ്ഞിരപ്പള്ളി, സിദ്ദീഖ് യൂസുഫ് എന്നിവർ പ്രസംഗിച്ചു.