പീരുമേട് റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പോലീസുകാരന് സസ്‌പെന്‍ ഷന്‍. കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോനെതിരെയാ ണ് നടപടി എടുത്തിരിക്കുന്നത്.പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അജിമോന്‍ നടത്തിപ്പുക്കാരില്‍ ഒരാളാ ണെന്ന് തെളിഞ്ഞതോടെയാണ് പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

പീരുമേട്- തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ നിന്നാണ് അനാശാസ്യ പ്ര വര്‍ത്തനം നടത്തിയവരെ പീരുമേട് പൊലീസ് പിടികൂടിയത്. ഇവരില്‍ രണ്ടു മലയാ ളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്. അന്വേഷണത്തിനായി പോലീസെത്തിയ പ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇവര്‍ ഓടി രക്ഷപെട്ടിരുന്നു.ഈ സമയം പരിശോധന വി വരം അറിയിക്കാന്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ആദ്യം വിളിച്ചത് നടത്തിപ്പു കാരില്‍ ഒരാളും പൊലീസുകാരനായ അജിമോനെയായിരുന്നു

ഇതില്‍ സംശയം തോന്നിയ പോലീസ് അജിമോന്റെ ഫോട്ടോ ഇവരെ കാണിക്കുക യും ഇവര്‍ തിരിച്ചറിയുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അജിമോന്‍ നടത്തിപ്പുകാരി ല്‍ ഒരാളാണെന്ന് സ്ത്രീകള്‍ മൊഴി നല്‍കുകയും ചെയ്തതോടെയാണ് വകുപ്പുതല നടപ ടി സ്വീകരിക്കാന്‍ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

റിസോര്‍ട്ട് നടത്തിപ്പുകാരനായ ജോണ്‍സനാണ് കേസിലെ ഒന്നാം പ്രതി. അജിമോന്‍ അടക്കം മൂന്നു പേരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. സംഭവത്തില്‍ അന്വേ ഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയതായി പീരുമേട് ഡിവൈഎസ്പി അറിയിച്ചു. കുമ ളി, പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലേക്ക് സംഘം സ്ത്രീ കളെ എത്തിച്ചു നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീരുമേട്ടില്‍ ജോലി ചെയ്യവേ അനധികൃത ഇടപാടുകളുടെ പേരില്‍ കഴിഞ്ഞ ഒക്ടോബറിലാണ് അജിമോനെ കാഞ്ഞാറിലേക്ക് മാറ്റിയത്.

ഹോംസ്റ്റേ കേന്ദ്രീകരിച്ച്‌ അനാശാസ്യം നടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം അ ഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു. ഒരു കല്‍ക്കട്ട സ്വ ദേശിനി, തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍, തൂത്തുകുടി സ്വദേശിനികളായ രണ്ടുപേര്‍ ഏറ്റുമാനൂര്‍ സ്വദേശിനി താമരശ്ശേരി സ്വദേശിനി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് സ്ത്രീക ളാണ് പിടിയിലായത്. കൂട്ടത്തില്‍ ഇടപാടിനായെത്തിയ കോട്ടയം പാമ്ബാടിക്കാരനും പിടിയിലായി. നടത്തിപ്പുകാരില്‍ ഒരാളായ ജോണ്‍സണ്‍ സ്ഥലത്ത് നിന്നും ഓടി രക്ഷ പെട്ടു.

റിസോര്‍ട് നടത്തുന്നുവെന്ന പരാതിയില്‍ ഇയാള്‍ പീരുമേട് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറ്റം നേരിട്ട ആളാണ്. റിസോര്‍ട് ഉടമ ജിമ്മിച്ചന്‍ എന്നായാളും പൊലീസുകാരനായ അജിമോന്‍ എന്നയാളുമാണ് റിസോര്‍ട്ടിന്റെ പാര്‍ട്ണര്‍മാരെന്നു പ്രാഥമിക അന്വേഷണ ത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.പീരുമേട് പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ക്ലൗഡ് വാലിയില്‍ എന്ന സ്ഥാപനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

റിസോര്‍ട്ടില്‍ സ്ത്രീകളെ താമസിപ്പിച്ചായിരുന്നു അനാശാസ്യം. ഇടപാടുകാര്‍ പതി വായി എത്തിയിരുന്നു. സ്ത്രീകള്‍ക്ക് 1000 രൂപയായിരുന്നു നല്‍കിയിരുന്നത്. 2000 റൂം വാടകയും. ഉപേക്ഷിച്ച നിരവധി മദ്യക്കുപ്പികളും കണ്ടെത്തിയതോടെ ബാറിനു സമാ നമായ രീതിയിലാണ് ഹോം സ്റ്റേ പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നു വ്യക്തമായി.