കാഞ്ഞിരപ്പള്ളി ചേനപ്പാടി റൂട്ടിൽ സ്വകാര്യ ബസ്സുകൾ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നതായി പരാതി. സർക്കാർ നിശ്ചയിച്ച നിരക്കിലും കൂടുതൽ തുക വാങ്ങു ന്നത് നിയമവിരുദ്ധമാണ്. നിലവിലുള്ള 18 രൂപ ചാർജിന് പകരം 20 മുതൽ 25 രൂപ വരെ ഈടാക്കുന്നതായിട്ടാണ് പരാതി. കാഞ്ഞിരപ്പള്ളി മണിമല റോഡിൽ പണി നടക്കുന്നതി നാൽ ടി ബി റോഡുവഴി തിരിച്ചു വിട്ടിരിക്കുന്നത് കാരണം പറഞ്ഞാണ് അധിക നിരക്ക് ഈടാക്കുന്നത്.

ഇതേ ചൊല്ലി ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ പലപ്പോഴും തർക്കമുണ്ടാകാറുണ്ട്. യാത്രക്കാർ മോട്ടോർ വാഹന വകുപ്പിന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ്. ഇത്തരം തോന്നുംപടി ചാർജ് ഈടാക്കലുകൾക്കെതിരെ നിങ്ങൾക്ക് ശക്തമായി പ്രതികരിക്കാനും അധികൃതർക്ക് പരാതി നൽകാനുമാണ് നാട്ടുകാരുടെ തീരുമാനം.

+ There are no comments
Add yours