കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണ സമിതിയംഗവും പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സാജന്‍ തൊടുകയെ മര്‍ദ്ദിച്ച സംഭവത്തില്‍ 15 ഡി.വൈ.എഫ്‌. ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
bank 1 copy
ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.എന്‍.രാജേഷ് , എം.എ.റിബിന്‍ ഷാ, ബി.ആര്‍.അന്‍ഷാദ്, മേഖലാ സെക്രട്ടറി അനില്‍ മാത്യു എന്നിവര്‍ക്കെതിരെ യും കണ്ടാലറിയാവുന്ന 11 പേര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തിരിക്കു ന്നത്.
attack dyfi bank issue 2
ബാങ്കിലെ പ്യൂണ്‍ നിയമനത്തിന് ഭരണസമിതിയിലെ രണ്ടംഗങ്ങള്‍ കോഴ ആവശ്യ പ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ബുധനാഴ്ച ഡി.വൈ. എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ആരോപണ വിധേയനായ ഭരണസമി തിയംഗം സാജന് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികി ല്‍സിയിലായിരുന്ന സാജന്‍ ആശുപത്രി വിട്ടു. സാജന്റെ മൊഴിയുടെ അടിസ്ഥാന ത്തിലാണ് പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ക്കെതിരെ കേസെടുത്തത്.
mes add new
ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്ന ഹാളിലേക്ക് ഇരച്ച് കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കസേര അടിച്ച് തകര്‍ക്കുകയും യോഗം അലങ്കോലപ്പെടുത്തു കയും ചെയ്തു.
attack dyfi bank issue 1
കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ പ്യൂണ്‍ നിയമന ത്തിന് പറഞ്ഞുറപ്പിച്ച 10 ലക്ഷം രൂപ കോഴ നല്‍കണമെന്ന മൊബൈല്‍ ഫോണ്‍ സംഭാഷണമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബോര്‍ഡ് അംഗങ്ങളായ രണ്ട് യൂത്ത് ഫ്രണ്ട്(എം) നേതാക്കളുടെ ഫോണ്‍ സംഭാഷണമാണ് ഇതെന്നും, ഇതില്‍ ഒരാള്‍ സാജന്‍ തൊടുകയാണെന്ന് ആരോപിച്ചുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സാജനെ മര്‍ദ്ദിച്ചത്.splash 1