കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ ഷിക ഗ്രാമ വികസന ബാങ്കിലെ പ്യൂണ്‍ നിയമന ത്തിന് കോഴ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാ ഷണം പുറത്തു വന്നതിനെ തുടര്‍ന്ന് ഡി.വൈ.എഫ.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ ഷം. കേരള കോണ്‍ഗ്രസ് (എം)ഭരിക്കുന്ന ബാങ്കിലെ ആരോപണ വിധേയനായ ഡയറക്ടര്‍ ബോര്‍ഡ് അംഗവും പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സാജന്‍ തൊടുകയ്ക്ക് മര്‍ദനമേറ്റു. സാജനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ ത്തകര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും ചികില്‍സ തേടി.attack dyfi bank issuemes add newഅടുത്ത വരുന്ന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്ന ഹാളിലേക്ക് ഇരച്ച് കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കസേര അടിച്ച് തകര്‍ക്കുകയും യോഗം അലങ് കോലപ്പെടുത്തുകയും ചെയ്തു. ഇന്നല ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബാങ്കിലേക്ക് മാര്‍ച്ച് നത്തിയത്. ഗെയ്റ്റിന് മുന്നില്‍ പൊലിസ് മാര്‍ച്ച് തടഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ പൊലീസ് വലയം ഭേദിച്ച് ബാങ്ക് വളപ്പിലേക്ക് തള്ളികയറി മുദ്രാവാക്യം മുഴക്കി.

പൊലീസ് നിര്‍ദ് ദേശ പ്രകാരം ബാങ്കിന്റെ മുന്‍ വാതില്‍ അടച്ചിട്ടിരുന്നു. ഇതിനിടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തൊട്ടടുത്ത സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നടക്കുന്നുവെന്ന് മനസ്സിലാക്കിയ പ്രതിഷേധക്കാര്‍ അവിടേയക്ക് കയറുകയായിരുന്നു.നാലു വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ 11 പേരാണ് യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. മുദ്രാവാക്യവുമായി കയറിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും സാജനും തമ്മില്‍ വാക്കേറ്റമുണ്ടായി .തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും ധരിച്ചിരുന്ന ഷര്‍ട്ട് വലിച്ചു കീറുക യും ചെയ്തതായി സാജന്‍ പറയുന്നു.

കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ പ്യൂണ്‍ നിയമന ത്തിന് പറഞ്ഞുറപ്പിച്ച 10 ലക്ഷം രൂപ കോഴ എന്ന് ആരുടെ കയ്യില്‍ നല്‍കണമെന്ന മൊബൈല്‍ ഫോണ്‍ സംഭാഷണമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബോര്‍ഡ് അംഗങ്ങളായ രണ്ട് യൂത്ത് ഫ്രണ്ട്(എം) നേതാക്കളുടെ ഫോണ്‍ സംഭാഷ ണമാണ് ഇതെന്നും, ഇതില്‍ ഒരാള്‍ സാജന്‍ തൊടുകയാണെന്ന് ആരോപിച്ചുമാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സാജനെ മര്‍ദ്ദിച്ചത്.
attack dyfi bank issue 1
പാര്‍ട്ടി ലീഡറുടെ വീട്ടില്‍വച്ച് ഇക്കാര്യം സംസാരിച്ചതായും തങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളില്‍ ആറു പേര്‍ ഒറ്റകെട്ടാണെന്നും പ്രചരിക്കുന്ന സംഭാഷണത്തില്‍ പറയുന്നു. നാലാം തീയതി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുമെന്നും അതിനാല്‍ മൂന്നാം തീയതി വൈകിട്ട് പണം ഏല്‍പ്പിക്കണമെന്നും സംഭാഷണത്തില്‍ പറയുന്നു. 14 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ കേരളാ കോണ്‍ഗ്രസിന് പത്തും കോണ്‍ഗ്രസിന് നാല് അംഗങ്ങളുമാണുള്ളത്.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബാങ്ക് ഭരണ സമിതി തിരഞ് ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന വ്യാജ പ്രചരണങ്ങളുടെ ഭാഗമാണ് സമൂഹമാ ധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ബാങ്ക് പ്രസിഡന്റ് ജോസ്.സി.കലൂര്‍ അറി യിച്ചു. ഡയറക്ടര്‍ ബോര്‍ഡ് യോഗം അലങ്കോലപ്പെടുത്തി അംഗത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. splash 1