കാഞ്ഞിരപ്പളളി: ഇരുപത്തിയാറാംമൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രി യില്‍ ലാപ്പറോസ്‌കോപ്പിക് തൈറോയിഡെക്ടമി വിജയകരമായി പൂര്‍ത്തി യാക്കി രോഗി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജായി. ആശുപത്രിയിലെ ലാപ്പറോസ്‌കോപ്പിക് സര്‍ജനായ ഡോ. ജോര്‍ജ് മോഹന്‍ ജോസഫിന്റെയും അനസ്‌തേഷ്യാ വിദഗ്ദ്ധനായ ഡോ. പ്രദീപിന്റെയും നേതൃത്വത്തിലാണ്  സര്‍ജറി നടന്നത്.

രോഗിയുടെ കഷത്തിലൂടെ ട്യൂബ് കടത്തി നെഞ്ചിലെ മാംസളഭാഗത്തിലൂടെ കഴുത്തിലെത്തിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. സാധാരണ തൈറോയ്ഡ് ശസ്ത്രക്രിയ നടത്തുന്നതിന്റെ പാടുകള്‍ രോഗിയുടെ കഴുത്തില്‍ ജീവിതകാ ലം മുഴുവന്‍ മായാതെ നില്‍ക്കും. എന്നാല്‍ ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രി യവഴി പാടുകള്‍ ഒന്നും രോഗിയില്‍ അവശേഷിയ്ക്കുന്നില്ല എന്നതിനൊപ്പം വേദനരഹിതവും ആശുപത്രിവാസം വളരെക്കുറവും സര്‍ജറിയ്ക്ക്‌ ശേഷമു ളള മറ്റ് സങ്കീര്‍ണ്ണതകള്‍ ഒട്ടുംതന്നെ ഇല്ലാത്തതുമാണ്.dr. mohan josephവളരെ അപൂര്‍വ മായി മാത്രം നടത്തപ്പെടുന്ന ഈ സര്‍ജറി മേരിക്വീന്‍ സില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമു ണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ.ജോസ് ഐക്കരപറമ്പില്‍ സിഎംഐ അറിയിച്ചു. ശസ്ത്രക്രിയാപാടുകള്‍ ഇല്ലാത്തതും, വേദനരഹിതവും, ആശു പത്രിവാസം വളരെകുറഞ്ഞതുമായ ഈ ഓപ്പറേഷന്റെ വിജയം ഈ മേഖലയിലെ തൈറോയ്ഡ് രോഗികള്‍ക്ക് ഒരാശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.