കാഞ്ഞിരപ്പള്ളി:സി.പി.ഐ യുമായി സഹകരിക്കുവാനുള്ള ചെന്നിത്തലയുടെ ശ്രമം വില പോവില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അളുകള്‍ പുറകെ നടന്നതു പോലെയാണ് സി.പി.ഐ യുടെ പിന്നാലെ ഇപ്പോള്‍ ചിലര്‍ നടക്കുന്നതെന്നും പന്ന്യന്‍. ഒരു കുംടുംബമായാല് ചില്ലറ പ്രശ്നങ്ങള്‍ കാണും അത്രേയുള്ളു. അവ തീര്‍ത്ത് വരികയാണ്, അത് കണ്ട് ആരും പാ വിരിക്കണ്ടതെന്നും, കൊതിയോടെ നോക്കണ്ടന്നും പന്ന്യന്‍ രവീന്ദ്രന്.കാഞ്ഞിരപ്പള്ളിയില്‍ എ.ഐ.റ്റി.യു.സി യുടെ മെയ് ദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ ഗവണ്മെന്റിന്റെ നടപടികള്‍ സുതാര്യമാകണമെന്നും ഇത് ജനപക്ഷ ഗവണ്മെന്റ് ആയതു കൊണ്ടാണ് തമ്മില്‍ തര്‍ക്കമെന്നും പന്ന്യന്‍ രവീന്ദ്രന്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മം മുതല്‍ തീരുമാനിച്ചതാണ് സ്വയം വിമര്‍ശനം വേണമെന്നത് .വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് തെറ്റ് തിരുത്താനാണ്.അത് ഗവ:മെന്റിനെ ബലപ്പടുത്താനാണ്. ഇടുക്കിയിലെ പ്രദേശങ്ങളിലെ കൈയേറ്റക്കാരെ അടിച്ചിറക്കണം.അതില്‍ ഒരു അഭിപ്രായ വിത്യാസവുമില്ല. കൈയേറ്റ ഭൂമി പാവപ്പെട്ടവര്‍ക്ക് കൊടുക്കണമെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ നടന്ന പൊതു സമ്മേളനത്തില്‍ കെ.എം ഗോപാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.സി.കെ.ശശിധരന്, രാജു തെക്കേക്കര, വി.ബി.ബിനു, മോഹന്‍ ചേന്ദംകുളം, സുരേഷ്.റ്റി.നായര്‍, അജി കരുവാക്കല്‍, ഹേമലത പ്രേം സാഗര്‍, പി.കെ.ഗോപി, എം.എ ഷാജി എന്നിവര്‍ പങ്കെടുത്തു.