കാഞ്ഞിരപ്പള്ളി: ജനകീയ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവുകയാണ് പഞ്ചായത്തിലെ ഞള്ളമറ്റം 18ാം വാര്‍ഡ്. ഈ അധ്യയന വര്‍ഷം വാര്‍ഡി ലെ നിര്‍ധനരായ കുട്ടികള്‍ക്ക് എന്‍എസ്എസ് യൂണിറ്റും വാര്‍ഡിലെ സു മനസുകളും ചേര്‍ന്ന് ആയിരത്തഞ്ഞൂറോളം വരുന്ന സൗജന്യ പഠനോപ കരണ കിറ്റ് നല്‍കിയിരുന്നു. ഇതിനു പുറമെ വാര്‍ഡിലെ എല്ലാ വിദ്യാര്‍ ഥികള്‍ക്കും സൗജന്യ ട്യൂഷനും നല്‍കിയാണ് മാതൃകയാകുന്നത്. akjm njallamattam copy
കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ദത്തു ഗ്രാമമാണ് ഞള്ളമറ്റം വാര്‍ഡ്. മൂന്ന് സെന്ററുകളിലായി അറുപ ത്തഞ്ചില്‍പരം വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കിവരുന്നത് പ്രിന്‍സില്‍ ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്‌ജെയും അധ്യാപകരും പ്ലസ്ടുവിലെ മികച്ച വിദ്യാര്‍ഥികളുമാണ്.akjm njallamattam 1 copy
കഴിഞ്ഞ വര്‍ഷം ആദ്യ ആശ്രയ പദ്ധതിയി ലെ വീടു നിര്‍മാണവും എല്ലാ വീടുകളിലും പച്ചക്കറി തോട്ട നിര്‍മാണ വും പ്ലാസ്റ്റിക് നിര്‍മാര്‍ജനവും ബോധവത്കരണവും മഴക്കാല  ശുചീക രണ പ്രവര്‍ത്തനവും വൃദ്ധ സദനമായ അഭയഭവനില്‍ ക്രിസ്മസ് ആഘോഷവും ഒരുക്കി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് മികവ് തെളിയിച്ചു. akjm njallamattam 2 copySCOLERS
മെംബര്‍ റിജോ വാളാന്തറയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. സാല്‍ വിന്‍ അഗസ്റ്റിന്‍ എസ്‌ജെ, എന്‍എസ്എസ് ഓഫീസര്‍മാരായ ജോജോ ജോസഫ്, സഞ്ചു ജോണ്‍, ബിനു ജോസഫ്, എന്‍എസ്എസ് ലീഡര്‍ ബിബിന്‍ റോയി എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കുന്നു.