സ്കൂൾ തുറക്കും മുൻപേ വിദ്യാർഥികൾക്കു പഠനസഹയ ഉപകരണങ്ങൾ നൽകി ജനമൈത്രി പൊലീസ് മാതൃകയായി. പഠനോപകരണ വിതരണ പദ്ധതിയുടെ ആദ്യ ഘട്ടം കോരുത്തോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ പനക്കച്ചിറ നടന്നു. മേഖലയിലെ നിരവധി കുട്ടികൾക്ക് ബാഗ്, നോട്ട്ബുക്ക്, തുടങ്ങിയ പഠനോപകരണ ങ്ങളാണ് വിതരണം ചെയ്തത്. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം പി.ടി ജയൻ അധ്യക്ഷത വഹിച്ചു.
എസ്ഐ പ്രസാദ് ഏബ്രഹാം വർഗീസ്, പി.എൻ പീതാംബരൻ, സുനിൽ, സിവിൽ പൊലീസ് ഓഫീസറും ജനമൈത്രി പിആർഒ കെ.ഐ നവാസ്, ഷൈനി,ബിന്ദു, പ്രസീല എന്നിവർ പ്രസംഗിച്ചു.