വാഹന പരിശോധനയുമായി ജനപ്രതിനിധികൾ. കാഞ്ഞിരപ്പള്ളി മണിമലയിലാണ് പോലീസും ജനപ്രതിനിധികളും ചേർന്ന് വാഹന പരിശോധന നടത്തിയത്.
ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ ചീറിപ്പാഞ്ഞെത്തിയ യുവാവ് പെട്ടന്നാണ് പോലിസിനെ കണ്ടത്. രക്ഷപ്പെടുവാൻ ഒരു വിഫലശ്രമം നടത്തിയെങ്കിലും കയ്യോടെ പിടികൂടി. കാശു പോകുമെന്നുറപ്പിച്ച് പോക്കറ്റിലേക്ക് കയ്യിടുന്നതിനിടെ യുവാവിന് മുന്നിലേ ക്ക് പേലീസിനൊപ്പം പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പഞ്ചായത്തം ഗങ്ങൾ എത്തി. പിന്നെ ഹെൽമറ്റില്ലാതെ യാത്ര ചെയ്താലുണ്ടാകുന്ന അപകട സാധ്യത യെപ്പറ്റി ബോധവൽക്കരണം. ഒടുവിൽ തെറ്റ് ആവർത്തിക്കരുതെന്ന മുന്നറിയിപ്പും.
വർദ്ധിച്ച് വരുന്ന വാഹനാപകടങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യവുമായി മണിമല യിൽ ജനപ്രതിനിധികളും പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ അരങ്ങേറിയ ദൃശ്യങ്ങളാണിത്.
മണിമല, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റുമാരും പഞ്ചായത്തംഗങ്ങളുമാണ് പോലീസിനൊപ്പം വാഹന പരിശോധനയിൽ പങ്കെടുത്തത്.വാഹന പരിശോധന പതിവാക്കിയിട്ടും നിയമലംഘനത്തിനെതിരെയുള്ള കേസുകളുടെ എണ്ണം വർദ്ധിച്ചി ട്ടും അപകടങ്ങൾ കുറയാത്ത സാഹചര്യത്തിലാണ് ജനപ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് ബോധവൽക്കരണം നടത്താൻ പോലീസ് തീരുമാനിച്ചത് .ആദ്യ ദിനത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ തന്നെ നിരവധി കേസുക ളാണ് പിടികൂടാൻ കഴിഞ്ഞത്.ആദ്യ ദിനമായതിനാൽ ഇവരെയെല്ലാം ബോധവൽക്ക രണം നടത്തി വിട്ടയച്ചു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതെ വാഹന മോടിച്ചവർക്ക് പുറമെ ലൈസൻസില്ലാതെ വാഹനമോടിച്ചവും പരിശോധനയിൽ പിടിയിലായി..
പോലീസും ജനപ്രതിനിധികളും ചേർന്നുള്ള വാഹന പരിശോധനയ്ക്ക് പിന്നിലെ ആശയം മണിമല സി.ഐ ടി.ഡി സുനിൽ കുമാറിന്റേതാണ്.വാഹന പരിശോധന നടത്തി നിയമ ലംഘനത്തിന് പിഴ ചുമത്തുമ്പോൾ നിയമങ്ങൾ അടിച്ചേല്പിക്കുന്നു എന്ന ചിന്താഗതിയാണ് വാഹന ഡ്രൈവർമാർക്ക് . ഇതൊഴിവാക്കാൻ ജനപ്രതിനിധികളുമായി ചേർന്നുള്ള വാഹന പരിശോധന സഹായി ക്കും എന്നാണ് പോലീസിന്റെ കണക്ക് കൂട്ടൽ. ഒപ്പം ബോധവൽക്കരണം വഴി അപക ടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നും ഇവർകരുതുന്നു.അതു കൊണ്ട് തന്നെ ഗ്രാമ പഞ്ചായത്തംഗങ്ങളുമായി ചേർന്നുള്ള വാഹന പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം.