കാഞ്ഞിരപ്പള്ളിയിൽ ഫുട്പാത്ത് നിർമ്മാണം അന്തിമഘട്ടത്തിൽ. പേട്ട റോഡിലെ ഫുട് പാത്തിന്റെ നിർമ്മാണമാണ് അന്തിമഘട്ടത്തിൽ എത്തിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി കാഞ്ഞിരം കവല റോഡ് നിർമ്മാണത്തിന്റെ ഭാഗമായാണ് കാഞ്ഞിരപ്പ ള്ളിയിൽ ഫുട്പാത്ത് നിർമ്മിക്കുന്നത്. പേട്ട കവല മുതൽ കോവിൽ കടവ് വരെ നീളുന്ന ഫുട്പാത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തോടടുക്കയാണ്.റോഡിൽ നിന്നും പതിനഞ്ച് സെന്റിമീറ്റർ ഉയരത്തിലും ഒന്നര മീറ്റർ വീതിയിലുമാണ് ഫുട്പാത്തിന്റെ നിർമ്മാണം. കാഞ്ഞിരപ്പള്ളിക്ക് പുറമെ റോഡ് കടന്നു പോകുന്ന സ്ഥലങ്ങളിലെ പ്രധാന ജംഗ്ഷനുകളി ലെല്ലാം ഇത്തരത്തിൽ ഫുട്പാത്ത് നിർമ്മാണം നടന്നു വരികയാണ്.
വെള്ളകെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ വെള്ളം ഒഴുകി പോകുന്ന രീതിയിലാണ് ഫുട്പാ ത്ത് നിർമ്മിച്ചിരിക്കുന്നത്. ടൈലുകൾ പാകി മനോഹരമാക്കി മാറ്റിയ ഫുട്പാത്തിലൂടെ കാൽ നടയാത്രക്കാർക്ക് ഇനി വാഹനങ്ങളെ പേടിക്കാതെ സുഗമമായി സഞ്ചരിക്കുവാനാ കും.. റോഡ് നിരപ്പിൽ നിന്ന് ഉയർന്ന് നിർമ്മിച്ചിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങ ളുടെ പാർക്കിംഗും ഒഴിവാക്കാനായിട്ടുണ്ട്‌.എന്നാൽ നിർമ്മാണം പൂർത്തിയാകും മുൻപ് തന്നെ  ഫുട്പാത്ത് ചിലയിടങ്ങളിൽ വ്യാപാരികൾ കയ്യേറി തുടങ്ങിയ അവസ്ഥയിലാണ്.
ചില ഭാഗത്ത് ഇത് തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് അപകട ഭീതി കൂടാതെ ഫുട്പാത്ത് വഴി സഞ്ചരിക്കാമെന്നിരിക്കെ കച്ചവ ടക്കാർ കയ്യേറാതെ ഇത് സംരക്ഷിക്കാനുള്ള നടപടിയാണ് ഇനിയുണ്ടാകേണ്ടത്. അതേ സമയം നടപ്പാതയുടെ നടുവിൽ യാത്രക്കാർക്ക് ഭീഷണിയായി നിൽക്കുന്ന ഇലക്ട്രിക്ക് പോസ്റ്റിന് താങ്ങു കൊടുത്തിരിക്കുന്ന പോസ്റ്റുകൾ ഉടൻ മാറ്റണമെന്ന് നാട്ടുകാർ ആവിശ്യ പ്പെട്ടു.