മനുഷ്യൻ മനുഷ്യനായി ജീവിക്കണം. ഇന്ന് മനുഷ്യരായി ജീവിക്കുന്നവർ എത്ര പേരുണ്ട്. ജീവിതം മനുഷ്യത്വത്തെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്ന ത് എന്ന് മാർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രോപ്പോലീത്ത.care and share 1 copyമമ്മൂട്ടി ചെയര്‍മാനായുള്ള  കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ലഹരി വിമു ക്ത കേരളം: സുന്ദര കേരളം എന്ന ലക്ഷj വുമായി നടന്ന ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം.SCOLERS ബ്രോഷർ പ്രകാശനവും മുഖ്യ പ്രഭാഷണം ഫുട്ബോൾ താരം സി.കെ. വിനീത് നിർവഹിച്ചു.പളളിക്കത്തോട് അരവിന്ദ വിദ്യ മന്ദിരത്തിൽ നടന്ന ചടങ്ങിൽ അരവിന്ദ ചാരിറ്റബിൾ പ്രസിഡന്റ്  പ്രൊഫ: സി എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.campaign copyലഹരി വിമുക്ത സന്ദേശം അടങ്ങിയ ബ്രോഷറുകൾ സ്‌കൂൾ വിദ്യാർ ത്ഥികളുടെ വീടുകളിൽ എത്തിക്കുകയും അവർക്ക് മാർഗ നിർദ്ദേശം നൽകുകയുമാണ് പ്രധാന ലക്ഷ്യമെന്ന് കെയർ & ഷെയർ ഇന്റർനാഷ ണൽ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, റോബ ർട്ട് കുര്യാകോസ് എന്നിവർ പറഞ്ഞു.