കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തും, ഹരിത കേരളം മിഷനും, വിവിധ സർക്കാർ വകു പ്പുകളും, രാഷ്ട്രീയ-സന്നദ്ധ സംഘടനകളും നേതൃത്വം നൽകിയ ചിറ്റാർ പുനർജനി പദ്ധ തിയുടെ  ഒന്നാം ഘട്ടം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ചിറ്റാർ പുഴയു ടെ ആനിത്തോട്ടം ഐഷാ പള്ളി ഭാഗം മുതൽ ബസ് സ്റ്റാന്റ് ജംഗ്ഷൻ വരെയും, ചിറ്റാറി ന്റെ കൈവഴികളായ പൊട്ടത്തോട്,കടമപ്പുഴ തോട്, പടപ്പാടി തോട് എന്നീ ഭാഗങ്ങളുമാ ണ് പത്തൊൻപത് ദിവസം നീണ്ട് നിന്ന തീവ്ര യഞ്ജത്തിലൂടെ നവീകരിച്ചത്. വർഷങ്ങളാ യി പുഴയിൽ അടിഞ്ഞ് കിടന്നിരുന്ന മാലിന്യങ്ങളും, മണ്ണും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി പുഴയുടെ സ്വഭാവികത വീണ്ടെടുത്തു.

തുടർന്ന് നവീകരിക്കപ്പെട്ട പുഴ സംരക്ഷണത്തിനായും, പദ്ധതിയുടെ ഭാവി പ്രവർത്തന ങ്ങളെപ്പറ്റി ആലോചിക്കുന്നതിനായും ഹരിത കേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമയുടെ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ ശനിയാ ഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മിനി സിവിൽ സ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേ രും.വിവിധ രാഷ്ട്രീയ-സന്നദ്ധ – യുവജന സംഘടനാ ഭാരവാഹികൾ, ജനപ്രതിനിധിക ൾ,സർക്കാർ വകുപ്പ് മേധാവികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, ചിറ്റാർപുഴ പുനർജനി മിഷൻ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, ഉൾപ്പെടെയുള്ളവർ  യോ ഗത്തിൽ പങ്കെടുക്കും. ഉച്ചക്ക് 12 മണിക്ക് ഡോ: ടി.എൻ.സീമയുടെ നേതൃത്വത്തിൽ ചി റ്റാർപുഴ പുനർജനി പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തു മെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ, ചിറ്റാർപുഴ പുനർജനി മിഷൻ ജനറൽ കൺവീനർ എം.എ.റിബിൻ ഷാ, ചെയർമാൻ സ്കറിയ ഞാവള്ളി എന്നിവർ അറിയി ച്ചു.