കാഞ്ഞിരപ്പള്ളി: കിഴക്കൻ കേരളത്തിലെ മിനി മെഡിക്കൽ കോളേജ് ആശുപത്രിയാ യി അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളിയിൽ ഫോറൻസിക് വിഭാഗം ഡോക്ടറെ നിയമി ക്കണമെന്ന ആവശ്യം ശക്തമായി.

ഈ വിഭാഗം ഡോക്ടർ ഇവിടെയില്ലാത്തതു കൊണ്ട് പോസ്റ്റ്മോർട്ടം പലപ്പോഴും കോട്ട യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തേണ്ട സ്ഥിതിയാണ്.ഇത് വലിയ ബു ദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ ആവശ്യം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായി ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് പറഞ്ഞു.ഈ ആവശ്യം വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തു പറമ്പിൽ ചീഫ് വിപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.