കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പളളി മേഖല മഹല്ല് ജമാഅത്ത് കോ-ഓര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ റോഹിഗ്യന്‍ ഐക്യദാര്‍ഢ്യ സംഗമം ശനിയാഴ്ച കാഞ്ഞിരപ്പള്ളി യില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാഞ്ഞി രപ്പള്ളി  താലൂക്കിലെ മുഴുവന്‍ മഹല്ലുകളും സമീപ പ്രദേശത്തെ മഹല്ലുക ളും ചേര്‍ ന്ന് മേഖലയിലെ മഹല്ലുകള്‍ തമ്മിലും സഹോദര സമുദായങ്ങള്‍ തമ്മിലും ഐക്യവും സാഹോദര്യവും സൗഹൃദവും സഹകരണവും ഉറപ്പാക്കുന്നതിനുള്ള ശ്ര മങ്ങള്‍ നടത്തുകയും ഇതിന്നാവശ്യമായ വേദികള്‍ രൂപീകരിക്കുകയും മത-സാമുദാ യിക ഭേദമേന്യേ അഗതികളുടെയും അനാഥരുടെയും നിത്യരോഗികളുടെയും ആവശ്യ ങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നതാണ് മേഖല മഹല്ല് ജമാഅത്ത് കോ-ഓര്‍ഡിനേഷന്റെ  ലക്ഷ്യം.
പതിറ്റാണ്ടുകള്‍ക്കു മുമ്പ്  ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയ മ്യാന്‍മറിലെ റോഹിംഗ്യന്‍ മുസ്ലിങ്ങളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പരമോന്ന ത കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം പുനഃപരിശോധിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ടും ഈ ജനതക്ക് നീതി ലഭ്യമാക്കുന്നതിന് സമൂഹ മനസാക്ഷി ഉണര്‍ത്തു ന്നതും ലക്ഷ്യമിട്ട്  റാലിയും തുടര്‍ന്നു പേട്ടക്കവലയില്‍ പൊതു സമ്മേളനവും നടത്തും. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് നൈനാര്‍പള്ളി അങ്കണത്തില്‍ നിന്നും ഐക്യദാര്‍ ഡ്യ റാലി ആരംഭിക്കും.
6.30ന് പേട്ടക്കവലയില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മേഖല മഹല്ല് ജമാഅത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പി.എം അബ്ദുല്‍സലാം അധ്യക്ഷത വഹി ക്കും. ജനറല്‍ സെക്രട്ടറി സി.യു അബ്ദുല്‍കെരീം സ്വാഗതം ആശംസിക്കും. രാഹുല്‍ ഈ ശ്വര്‍ സമ്മേളന ഉദ്ഘാടനം നിര്‍വ്വഹിക്കും. സെന്‍ട്രല്‍ ജമാഅത്ത് ചീഫ് ഇമാം എ.പി ഷിഫാര്‍ മൗലവി അല്‍കൗസരി വിഷയാവതരണം നടത്തും. ഫാ.പോള്‍ തേലക്കാട്ട്, കെ.കെ കൊച്ച്, തൗഫീഖ് മൗലവി അല്‍ബാഖവി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.
മേഖല മഹല്ല് കോ-ഓര്‍ഡിനേറ്റര്‍ സെക്രട്ടറി ടി.ഇ സിദ്ദീഖ് പ്രമേയാവതരണം നടത്തും. ടി.എസ് റഷീദ് കൃതജ്ഞത പറയും. വാര്‍ത്താ സമ്മേളനത്തില്‍ മഹല്ല് ജമാഅത്ത് കോ -ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളായ പി.എം അബ്ദുല്‍സലാം,  ടി.എസ് റഷീദ് മു ണ്ടക്കയം,  സി.യു അബ്ദുല്‍കെരീം, മുഹമ്മദ് നയാസ്, ടി.ഇ സിദ്ദീഖ്, പി.എസ് ഹു സൈന്‍ ,ഹഹീബ് മുഹമ്മദ് മൗലവി, അസീസ് ബഡായില്‍, ഷെഫീഖ് താഴത്തുവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.