കാഞ്ഞിരപ്പളളി : 26ാം മൈല്‍ മേരിക്വീന്‍സ് മിഷന് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ബഹുജനപങ്കാളിത്തത്തോടെ ലോകഹൃദയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാക്ക ത്തോണ് 2017 ഹൃദയാരോഗ്യത്തിനായുളള നടത്തം മഴ തടസപ്പെടുത്തിയെങ്കിലും, പ്ര തീകാത്മകമായി നടത്തപ്പെട്ടു. രാവിലെ മുതല്‍ ആരംഭിച്ച മഴയെ അവഗണിച്ച് വിവി ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും, പൊതുജനങ്ങളുമടക്കം നൂറുക ണക്കിനാളുകള്‍ എത്തിയെങ്കിലും മഴ ശമിക്കാത്തതിനാല്‍ ആശുപത്രി നടുത്തളത്തില്‍ തന്നെ പ്രോഗ്രാം നടത്തുകയായിരുന്നു.ടേക്ക് ഓഫ് സ്പോര്‍ട്ട്സ് കോട്ടയത്തിന്റെ നേതൃത്വത്തിലുളള സൈക്കിള്‍ ക്ലബിലെ അം ഗങ്ങള്‍ വാദ്യമേളഅകമ്പടിയോടെ മഴയെ വകവക്കാതെ കാഞ്ഞിരപ്പളളി ടൗണില്‍ സൈക്കിള്‍ റാലി നടത്തി പൊതുജനശ്രദ്ധയാകര്‍ഷിച്ചു. ആശുപത്രി നടുത്തളത്തില്‍ ന ടന്ന പൊതുസമ്മേളനം കാഞ്ഞിരപ്പളളി എസ്. ഐ. അന്‍സല്‍ എ.എസ്. ഉദ്ഘാടനം ചെയ്തു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളി ഡോമിനിക്, വൈസ്പ്ര സിഡന്റ് ഹനീഫ, മെമ്പര്‍മാരായ എന്‍.ജെ. കുര്യാക്കോസ്, വര്‍ഗീസ് കൊച്ചുകുന്നേ ല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ആശുപത്രി ഡയറക്ടര്‍ ഫാ.സന്തോഷ് മാത്തന്‍കുന്നേല്‍ സ്വാഗതം ആശംസിച്ച പ്രോ ഗ്രാമില്‍ ജോയിന്റ് ഡയറക്ടര്‍ ഫാ.മാര്ട്ടിന് മണ്ണനാല് നന്ദി അറിയിക്കുകയും, മേരി ക്വീന്‍സ് കാര്ഡിയാക്സെന്റര് മേധാവി ഡോ.സുധീര്‍ എം.ഡി. ഹൃദ്രോഗചികിത്സ, പ്രതിരോധം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ് നയിക്കുകയും ചെയ്തു. ഹൃ ദയാകൃതിയിലുളള ചുവന്ന ബലൂണുകളും, സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും, വര്ണ്ണതൊപ്പികളുമണിഞ്ഞ് വാദ്യഘോഷഅകമ്പടിയോടെയുളള ഈ ഒത്തുചേരല്‍ ഏവരിലും ഉത്സാഹം പകര്‍ന്നു.
പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളും, അസം പ്ഷന്‍ ഹൈസ്കൂള്‍ പാലമ്പ്ര, ആല്‍ഫീന്‍ പബ്ലിക് സ്കൂള്‍ 26ാം മൈല്‍, സെന്റ്.ഡോ മിനിക്സ് കോളേജ് പൊടിമറ്റം, മേരിക്വീന്‍സ് സ്കൂള്‍ ഓഫ് നേഴ്സിംഗ് എന്നീ വിദ്യാ ഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. പൊ തുജനങ്ങളോടൊപ്പം 26ാം മൈലിലെ വ്യാപാരികളും, ഡ്രൈവര്‍മാരും, ബാങ്ക് ജീവന ക്കാരും പ്രോഗ്രാമിന്റെ ആദ്യാവസാനം പങ്കാളികളായി.