വി.എ ഷുക്കൂര്‍ പൂതക്കുഴി ബ്രാഞ്ച് സെക്രട്ടറി

സി.പി.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയാ യുള്ള കാഞ്ഞിരപ്പള്ളി പൂതക്കുഴി സി പി ഐ.എം ബ്രാഞ്ച് സമ്മേ ളനം സഖാവ് പി.ഐ തമ്പി നഗറില്‍ ( നിഷാദിന്റെ വസതിയില്‍ ) വെച്ച് നടത്തി. സി.പിഎം കാഞ്ഞിരപ്പള്ളി ലോക്കല്‍ സെക്രട്ടറി ഷെമിം അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ തുടര്‍ ച്ചയായ മൂന്നാം തവണയും വി.എ ഷുക്കൂറിനെ ബ്രാഞ്ച് സെക്രട്ടറി യായി തിരഞ്ഞെടുത്തു. 

യോഗത്തില്‍ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയംഗം പി.കെ നസീര്‍, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ തുട ങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തോടനുബന്ധിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിരവധി പ്രവര്‍ത്തകരും നൂറോളം ബൈക്കുകളു ടെ പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്. കാ ഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരുക്ക് അവസാനിപ്പിക്കുന്നതി നായി ബൈപ്പാസ് നിര്‍മ്മാണം ആരംഭിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. 
ബ്രാഞ്ച് സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി പ്രവര്‍ത്തകര്‍ കുടി ല്‍ കെട്ടിയും തോരണങ്ങളാലും പൂതക്കുഴിയെ അലംകൃതമാക്കി യിരുന്നു. 51 അംഗ യുവസംഘത്തിന്റെ സ്‌ക്വാഡിന്റെ നേതൃത്വ ത്തിലാണ് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പൂതക്കുഴി വട്ടകപ്പാറ റോഡ് സമ്മേളനത്തിന് മുന്നോടിയായി പ്ര വര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയിരുന്നു. നിര്‍ധനരാ യ 15 രോഗികള്‍ക്ക് ബ്രാഞ്ച് സമ്മേളനത്തില്‍ ചികിത്സാ സഹായ വും നല്‍കി.