നാടിന്റ കണ്ണാടിക്കു തിരി തെളിഞ്ഞു. കാഞ്ഞിരപ്പള്ളി മീഡിയ സെന്ററില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ഡോ. എന്‍.ജയരാജ് എം.എല്‍.എ. വെബ്‌സൈറ്റിന്റെ  ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.  മുന്‍ എം.എല്‍..എ കെ.ജെ തോമസ് ഔദ്യോഗിക ലോഗോയുടെ പ്രകാശനം നിര്‍വ്വഹിച്ചു. ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം് പ്രസിഡന്റ് കെ.ജി.കണ്ണന്‍ ലോഗോ ഏറ്റു വാങ്ങി.

കാഞ്ഞിരപ്പള്ളി പഞ്ചായത്ത്പ്രസിണ്ടണ്ട് പി.എ ഷമീര്‍ അദ്ധ്വക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക്പ്രസിണ്ടണ്ട് ബി.ജയചന്ദ്രന്‍,റിപ്പോര്‍ട്ടര്‍ അന്‍സര്‍.ഇ.നാസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.