മുണ്ടക്കയം: ഭരണഘടന ശില്‍പ്പി ഡോ.ബി.ആര്‍,.അംബേദ്കറുടെ പേരില്‍ ദേശീയ ദളിത് സാഹിത്യ അക്കാദമി  ഏര്‍പ്പെടുത്തിയ  ദേശീയ അംബേദ്ക്കര്‍ ഫെലോഷിപ്പിനു മാധ്യമ പ്രവര്‍ത്തകന്‍  നൗഷാദ് വെംബ്ലി അര്‍ഹനായി.മാധ്യമം മുണ്ടക്കയം ലേഖകനാ ണ്.മാധ്യമ രംഗത്തെ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് ഫെലോഷിപ്പിനു അര്‍ഹത നേടിയത്.

മുണ്ടക്കയം പ്രസ് ക്ലബ്ബ് സെക്രട്ടറി ,കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗം കൊക്കയാര്‍ സംഹകരണബാങ്ക് ബോര്‍ഡ് മെമ്പര്‍,മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഹസീനയാണ് ഭാര്യ.

തൊടുപുഴ അല്‍ അസ്ഹര്‍ ലോകോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അര്‍ഷിദ് പി.നൗഷാദ്, കുറ്റിപ്ലാങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡ്‌റി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അല്‍ഫിയ പി.നൗഷാദ് എന്നിവര്‍ മക്കളാണ്. ഡിസംബര്‍ 9ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഫെലോഷിപ് ഏറ്റുവാങ്ങും.