എണ്‍പതുകളിൽ മലയാള സിനിമ അടക്കിവാണ് ആരാധക മനസിൽ ഇടം നേടിയ ദക്ഷിണേന്ത്യൻ താതരരാജാക്കന്മാരും രാജ്ഞികളും പഴയ ഓർമ പുതുക്കാൻ ഒത്തൊരുമിക്കാറുണ്ട്. പാട്ടും, നൃത്തവുമായി ഈ ആഘോഷ രാവിൽ പങ്കെടുക്കാനെത്തുന്നത് സൂപ്പർസ്റ്റാർ മോഹൻലാൽ അടക്കമുള്ളവരാണ്. ഈ വർഷത്തെ ഒത്തുചേരൽ ജൂണിൽ ചൈനയിൽ നടത്താനാണ് ഇവർ പദ്ധതിയിടുന്നത്. Mohanlal_gang01
മോഹൻലാൽ, രജനികാന്ത്, നാഗാർജുന, കമൽഹാസൻ, കാർത്തിക്ക്, വെങ്കിടേഷ്, പ്രഭു, ശരത്കുമാർ, മുകേഷ്, മോഹൻ, സുരേഷ് സുമൻ, അംബരീഷ്, അർജുൻ,നരേഷ്,പ്രതാപ് പോത്തൻ, ഭാനുചന്ദർ, ശങ്കർ, രേവതി, ഖുശ്ബു, സുമലത, രാധിക, അംബിക, പൂർണിമ ഭാഗ്യരാജ്, ശോഭന, നാദിയ, രാധ, രമ്യാ കൃഷ്ണൻ എന്നിവരടക്കം 32 അംഗങ്ങളാണ് ഈ ക്ലബിൽ ഉള്ളത്. എന്നാൽ ഇത്തവണത്തെ ഒത്തുചേരലിൽ ആരൊക്കെ എത്തുമെന്നത് വ്യക്തമല്ല. ലിസിയും സുഹാസിനി മണിരത്നവുമാണ് ഈ ക്ലബിന്‍റെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത്.