ദുല്‍ഖര്‍ സല്‍മാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ് ടീസർ എത്തി. ഫാമിലി മാൻ വെബ് സീരിസുകളുടെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് നെറ്റ്ഫ്ലിക്‌സിലൂടെയാണ് റിലീസ് ചെയ്യുന്നത്.  രാജ്കുമാര്‍ റാവു, ഗൗരവ് ആദര്‍ശ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു കോമഡി ത്രില്ലറാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്. തൊണ്ണൂറുകളാണ് കഥാ പശ്ചാത്തലം.