മുക്കൂട്ടുതറ : കാർ ഓടിക്കുന്നതിനിടെ ഷർട്ടിനുളളിലൂടെ കയറിയ എട്ടുകാലി (ചില ന്തി)യെ എടുത്ത് കളയാൻ ഡ്രൈവർ ശ്രമിച്ചപ്പോൾ നിയന്ത്രണം തെറ്റിയ കാർ എതിരെ വന്ന സ്വകാര്യ ബസിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. കാർ നിയന്ത്ര ണം തെറ്റി വരുന്നത് കണ്ട് ബസ് പെട്ടന്ന് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ ഉച്ചക്ക് 12.30 ഓടെ മുക്കൂട്ടുതറ എംഇഎസ് കോളേജ് ജംഗ്ഷനിലാണ് സംഭ വം.
എരുമേലിയിൽ നിന്നും മുക്കൂട്ടുതറ കാഞ്ഞിരത്തുങ്കൽ ജോർജ് ജോസഫ് ഓടിച്ചുവന്ന കാർ ആണ് എലിവാലിക്കരയിൽ നിന്നും യാത്രക്കാരുമായി പൊൻകുന്നത്തേക്ക് വരി കയായിരുന്ന സെൻറ്റ് ആൻറ്റണീസ് ബസിൽ ഇടിച്ചത്.കാറിൻറ്റെ ഡ്രൈവിംഗ് സീറ്റിൻ റ്റെ വശത്ത് കേടുപാടുകളുണ്ടായതൊഴിച്ചാൽ ഇരുവാഹനങ്ങൾക്കും കാര്യമായ നാ ശനഷ്ടങ്ങളുണ്ടായില്ല. അപകടത്തെ തുടർന്ന് ബസിലെ യാത്രക്കാരെ ഇറക്കി സർവീസ് അവസാനിപ്പിക്കേണ്ടി വന്നു. ഇതിന് നഷ്ടപരിഹാരമായി കാർ ഡ്രൈവർ എരുമേലി പോലിസ് സ്റ്റേഷനിൽ വെച്ച് അയ്യായിരം രൂപ നൽകി.