എരുമേലി എം. ഇ. എസ് കോളേജിന് എം.ജി. സര്‍വ്വകലാശാല നാഷണ ല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡ്
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ 2016- 17 ലെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കോളേജിനുള്ള മോസസ് ട്രോഫിയും, മികച്ച പ്രിന്‍സിപ്പല്‍, പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങളും എരുമേലി എം. ഇ. എസ് കോളേജ് കരസ്ഥമാക്കി. മികച്ച പ്രിന്‍സിപ്പലായി ഡോ. എം. എന്‍. മാഹിനെയും മികച്ച പ്രോ ഗ്രാം ഓഫീസറായി വി. ജി. ഹരീഷ് കുമാറിനെയും തിരഞ്ഞെടുത്തു.കാഞ്ഞിരപ്പിള്ളി എസ്. ഡി കോളേജും മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്സാണ്ടര്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. ജോസഫ് മൈക്കിള്‍ എന്നീ വര് സര്‍ട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷന്‍ അര്‍ഹരായി.
മറ്റു മികച്ച യൂണിറ്റുകള്‍ ആലുവ സെന്റ് സേവിയേഴ്സ് കോളേജ് (പ്രിന്‍സിപ്പല്‍. പ്രൊഫ. സിസ്റ്റര്‍ വി. എം. റീത്താമ്മ, പ്രോഗ്രാം ഓഫീ സര് ഡോ. രശ്മി വര്‍ഗ്ഗീസ്) തേവര എസ്. എച്ച് കോളേജ് (പ്രിന്‍സിപ്പല്‍ റവ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളില്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. ഇഗ്നേ ഷ്യസ് എബ്രഹാം), മൂവാറ്റുപുഴ നിര്‍മ്മല കോളേജ് (പ്രിന്‍സിപ്പല്‍ ഡോ. ടി. എം. ജോസഫ്, പ്രോഗ്രാം ഓഫീസര്‍ അജോമി മരിയ ജോസഫ്).
കോട്ടയം സി. എം. എസ്. കോളേജ് (പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയേല്‍, പ്രോഗ്രാം ഓഫീസര്‍ ഷിനു പീറ്റര്‍), പാമ്പാടി കെ. ജി. കോളേജ് (പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ളി കുര്യന്, പ്രോഗ്രാം ഓഫീസര്‍ തോമസ് ബേബി), കുറവിലങ്ങാട് ദേവമാതാ കോളേജ് (പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍, പ്രോഗ്രാം ഓഫീസര്‍ ദീപ്തി ജോണ്‍), കോട്ടയം ബി. സി. എം കോളേജ് (പ്രിന്‍സിപ്പല്‍ ഷീല ചെറിയാന് കുര്യന് പ്രോഗ്രാം ഓഫീസര്‍മാര്‍ രേഷ്മ റെയ്ച്ചല്‍ കുരുവിള, അനില്‍ സ്റ്റീഫന്‍)