കേരളാ വ്യാപാരി വ്യവസായി ഏകോപന സമതി കുന്നംഭാഗം യൂണിറ്റിന്റെ ഉത്ഘാ ടനവും വാര്‍ഷിക പൊതുയോഗവും സംസ്ഥാന വൈസ് പ്രസിഡന്റ് M.K തോമസ് കുട്ടി നിര്‍വ്വഹിച്ചു.വ്യാപാരി വ്യവ്യസായി കുന്നും ഭാഗം യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ആദ്യ കാല വ്യാപാരികളായ ത്യേസ്യാമ്മ താഴത്ത് പന്തിരുവേലില്‍ ,വാസു വടക്കേടത്ത്, ഗോപി ഉറുമ്പില്‍, വാസു വെട്ടിക്കാപ്പറമ്പില്‍ എന്നിവരെ ആദരിക്കുകയും, ദുരിതാശ്വാസ നിധിക്കു വേണ്ടി സ്വന്ത്വനം എന്ന പദ്ധതി തുടങ്ങുകയും ചെയ്തു.

യൂണിറ്റ് പസിഡന്റ് വി.ആര്‍, പ്രദീപ്, സെക്രട്ടറി സാജു കാവുങ്കല്‍, ട്രഷറര്‍ സുനു ജോര്‍ജ്ജ്,കോട്ടയം ജില്ലാ സെക്രട്ടറി A.K .N. പണിക്കര്‍, ജില്ലാ ട്രഷറര്‍ M .P.തോമസ്, വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കല്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.