കാളകെട്ടി: അമ്പത് വർഷങ്ങൾക്ക് ശേഷം പഴയ ഓർമ്മകളുമായി അവർ ഒത്തുകൂടി. കൗമാരത്തിന്റെ തുടക്കത്തിൽ സ്‌കൂളിന്റെ പടിയിറങ്ങിയ പലർക്കും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ 1966-67 ബാച്ചിലെ പത്ത് സി ക്ലാസിലെ വിദ്യാർത്ഥികലാണ് ഒത്തു കൂടിയത്. 50-yearsസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി പടിയിറങ്ങിയതിന്റെ 50ാം വാർഷിർകം ഇവ ർ ആഘോഷമാക്കി. അന്നത്തെ അധ്യാപികനായിരുന്ന പി. ജെ ജോസഫിനെ ആദരിച്ചുകൊ ണ്ടാണ് പൂർവ്വ വിദ്യാർത്ഥി സംഗമം ആരംഭിച്ചത്. 33 പേരുണ്ടുയി രുന്നതിൽ മൂന്ന് പേർ അകാലത്തിൽ മരണമടഞ്ഞിരുന്നു. 13 ആൺകുട്ടികളും 30 പെൺകുട്ടികളുമായിരുന്നു 10 സി ക്ലാസിൽ പഠിച്ചിരുന്നത്. ഇതിൽ 26 പേരും സംഗമത്തിൽ പങ്കെടുക്കാൻ എത്തിയി രുന്നു. old_students_kalakettyകോഴിക്കോട് ജില്ല ജഡ്ജിയായിരുന്ന റിട്ട. ജസ്റ്റിസ് തോമസ് കുര്യൻ മുതൽ വിവിധ മേഖല കളിൽ പ്രശസതരായവർ ഈ ബാച്ചിലുണ്ട്. പഠിത്തം കഴിഞ്ഞെതിന് ശേഷം നിരവധി തവണ ക്ലാസിലെ ആൺകുട്ടികൾ തമ്മിൽ ഒത്തുകൂടാറുണ്ടായിരുന്നു. അമ്പതാം വാർഷിക ത്തിൽ ക്ലാസിലെ മുഴുവൻ കുട്ടുകാരും ഉണ്ടാകണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഇ സംഗമം ഉണ്ടായത്. സുവർണ്ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് സുവനീറും പുറത്തിറക്കി. അന്നത്തെ കൂട്ടുകാരുടെ മുഴുവൻ വിവരങ്ങളുമാണ് സുവനീറിൽ ഉള്ളത്.achammaഇനിയും ഒത്തുവന്നാൽ പഴയെ ഓർമ്മകളുടെ തണലിൽ വീണ്ടും ഒത്തുകൂടുമെന്ന് പറയു ന്നു. വർഷം 50 കഴിഞ്ഞിട്ടും മായാതെ നിൽക്കുന്ന സൗഹൃദത്തിന്റെ തെളിവായ ഈ കൂട്ടായ്മ തങ്ങളെ ചെറുപ്പകാലത്തീിലേക്ക് കൂട്ടികൊണ്ടുപോകുന്നതായും ഇവർ പറഞ്ഞു. കളിയും ചിരിയുമായി അടുത്ത ഒത്തുകൂടലിന് എല്ലാവരെയും കാണാമെന്ന പ്രതീക്ഷയിലാണ് ഇവർ.akjm