കോവിഡെന്ന മഹാമാരി ലോകമെങ്ങും ഭീതിയും മരണവും വിതച്ചു മുന്നേറുമ്പോൾ ലോകത്തിന്റെ വിവിധ കോണുകളിലെങ്കിലും ഹൃദയങ്ങൾകൊണ്ട് അരികെയായിരുന്ന് പ്രത്യാശയുടെ,അതിജീവനത്തിന്റെ ഈരടികളുമായി കാഞ്ഞിരപ്പള്ളി എ.കെ.ജെ.എമ്മി ലെ പൂർവ്വ വിദ്യാർത്ഥികൾ. 1995-96 ബാച്ച് SSLC വിദ്യാർഥികൾ പഠനം പൂർത്തിയാ ക്കി പുറത്തിറങ്ങിയതിന്റെ സിൽവർ ജുബിലി വർഷത്തിലേക്കു കടക്കുമ്പോൾ ലോക ത്തെവിടെയാണെങ്കിലും ഈ വർഷം കാഞ്ഞിരപ്പള്ളിയിൽ വിദ്യാലയത്തിന്റെ തിരുമുറ്റ  ത്ത് ഒത്തു ചേരണമെന്ന് വിചാരിച്ചിരുന്നതാണ്. എന്നാൽ അവരുടെ മാത്രമല്ല ലോകജന തയുടെ മുഴുവൻ കണക്കു കൂട്ടലുകൾ തകർത്തെറിഞ്ഞു കൊണ്ടാണ് കൊറോണ ക്ഷണി ക്കപ്പെടാത്ത അതിഥിയെപ്പോലെ കടന്നുവന്നത്.

ദുരിതവും വേദനയും വലിയ ഭീതിയും കൊണ്ട് വലയുന്ന ലോകത്തിന് മുൻപിൽ സമാ ധാനത്തിന്റെ, പ്രത്യാശയുടെ സന്ദേശം വിതറുന്ന ഒരു ഗാനോപഹാരം സമർപ്പിക്കു ന്നതി നെക്കുറിച്ചുള്ള ആശയം ബാച്ചിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ എല്ലാവരും അതിനോട് ഏറെ ആവേശത്തോടെ പ്രതികരിച്ചു. ഖത്തറിൽ ഇറ്റാലി യൻ ബഹുരാഷ്ട്രകമ്പനിയായ മിലാനോയുടെ സെയിൽസ് ഹെഡ് ആയി ജോലി ചെയ്യുന്ന ബാച്ചിലെ പൊൻകുന്നം സ്വദേശി ആക്സൽ തേക്കുംതോട്ടം ഇത് യാഥാർഥ്യമാക്കുന്നതിന് നേതൃത്വം വഹിക്കുവാൻ സർവാത്മനാ തയ്യാറായി മുന്നോട്ട് വരുകയും ചെയ്തു. ബാ  ച്ചിൽ നിരവധി സംഗീതഞരും ഗായകരും ഉണ്ടായിരുന്നതിനാൽ ഗാനത്തിന്റെ തെരഞ്ഞെ ടുപ്പും ചിട്ടപ്പെടുത്തലുമെല്ലാം വേഗത്തിലായിരുന്നു .പീറ്റർ സീഗന്റെ വിഖ്യാതമായ we shall overcome എന്ന ഗാനത്തിന്റെ ചിറ്റൂർ ഗോപിയുടെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത വരികളുൾപ്പെടെ വിവിധ ഭാഷാന്തരങ്ങളാണ് ഇവർ ആൽബത്തിനായി തെരെ ഞ്ഞെടുത്തത്.

അയർലാന്റിൽ ചാർട്ടേഡ് അക്കൗണ്ടന്റായ പൊൻകുന്നം സ്വദേശി സുബിൻ ജോസഫ് ഗാനത്തിന് ബാക്ക് ഗ്രൗണ്ട് റീമിക്സ് നൽകി മനോഹരമായി അണിയിച്ചൊരുക്കുകയും മറ്റു ഗായകരോടൊപ്പം പാടുകയും ചെയ്തിരിക്കുന്നു. കാഞ്ഞിരപ്പള്ളി സർവീസ് സഹക രണബാങ്ക് സെക്രട്ടറിയായ ഷൈജു ഫ്രാൻസിസ് കുളക്കുടി റിഥം കൈകാര്യം ചെയ്തിരി ക്കുന്നു. ഗാനമാലപിച്ചിരിക്കുന്നത് ബാച്ചിലെ മികച്ച ഗായകരായ ഡോ.ജോബിൻ ജെ മടു ക്കക്കുഴി, ഹിജാസ് കെ ബഷീർ,ഫിലിപ്പ് സെബാസ്റ്റ്യൻ, ജോജി ജോർജ്, എബിൻ ജോർജ്, തോമസ് മാത്യു, എബി കുര്യൻ, ജോബിൻ ജോസഫ് എന്നിവരാണ്.ഡോ ജോബിൻ ജെ മ ടുക്കക്കുഴി കാഞ്ഞിരപ്പള്ളിയിലെ മടുക്കക്കുഴി ആയുർവേദയുടെ മാനേജിങ് ഡയറക്ട റും ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനുമാണ് .

കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹിജാസ് കെ ബഷീർ ജിയോളജിക്കൽ സർവേ ഓഫ് ഇ ന്ത്യയിൽ സീനിയർ ജിയോളജിസ്ററ് ആയി ഇപ്പോൾ പുതുചേരിയിൽ സേവനമനുഷ്ഠി ക്കുന്നു.കാഞ്ഞിരപ്പള്ളിക്കാരൻ തന്നെയായ ഫിലിപ്പ് സെബാസ്റ്റ്യൻ മെൽബണിൽ കമ്മ്യൂ ണിറ്റി സർവീസ് മേഖലയിലും തൊടുപുഴ സ്വദേശി എബിൻ ജോർജ് അയർലന്റിൽ ഹോട്ടൽ വ്യവസായ രംഗത്തും ജോലി ചെയ്യുന്നു. മുഹമ്മയിൽ നിന്നുള്ള തോമസ് മാത്യൂ അബുദാബിയിൽ ഒക്യൂപെഷണൽ തെറാപ്പിസ്റ്റ് ആണ്. മറ്റൊരു കാഞ്ഞിരപ്പള്ളിക്കാര നാ യ എബി കുര്യൻ ദുബായിൽ ലെ ബ്രൂക്ക് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ്. ചെ ന്നൈയിൽ സിറ്റി ബാങ്ക് സീനിയർ മാനേജർ ആണ് മുണ്ടക്കയം സ്വദേശി ജോജി ജോർജ്.

ചേനപ്പാടി സ്വദേശിയായ ജോബിൻ ജോസഫ് മഹാത്മാഗാന്ധി സർവകലാശാലയിൽ സെ  ക്ഷൻ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. ഈ വീഡിയോ ആൽബത്തിന് ആമുഖ സന്ദേ ശം നൽകിയിരിക്കുന്നത് സ്കൂളിന്റെ ഇപ്പോഴത്തെ വൈസ് പ്രിൻസിപ്പലും ഈ ബാച്ചി ലെ തന്നെ പൂർവവിദ്യാർത്ഥിയുമായ ഫാ.അഗസ്റ്റിൻ പീടികമലയിൽ SJ ആണെന്നതും ശ്ര ദ്ധേയമാണ്.അതുപോലെ തന്നെ ഈ ആൽബം മനോഹരമായി ചിത്രീകരിച്ചത് ഇവരുടെ ജൂനിയറായ മറ്റൊരു പൂർവ വിദ്യാർത്ഥി ഫോസ്റ്റിൻ ജെ തൂങ്കുഴി ആണ്. കോവിഡിനോട് സന്ധിയില്ലാത്ത യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ജനതയ്ക്ക്.

പ്രത്യേകിച്ച് നമുക്ക് വേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടേഴ്‌സ്,നേഴ്സ്മാർ,പോ ലീസ്, മറ്റു സന്നദ്ധ പ്രവർത്തകർ, മേലധികാരികൾ എന്നിവർക്കെല്ലാം ആദരമർപ്പിച്ചു കൊണ്ട്ഈ പോരാട്ടത്തിൽജീവൻ വെടിഞ്ഞ സഹോദരങ്ങളുടെ ആത്മാക്കൾക്ക് നിത്യശാ ന്തി നേർന്നുകൊണ്ട് ദുരിതങ്ങളുടെ കനൽ വഴി താണ്ടിയ യാത്രക്കൊടുവിൽ സന്തോഷ ത്തി ന്റെ, സമാധാനത്തിന്റെ ഒരു പുത്തൻ പ്രഭാതത്തിലേക്കു നാം ഉണർന്നെണീൽക്കുമെ ന്നുറച്ചു വിശ്വസിച്ചു കൊണ്ട്….. അവർ പാടുകയാണ്..