കാഞ്ഞിരപ്പളളി:നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പഞ്ചായത്ത് താൽകാലികമായി പൂട്ടിച്ച ബവ്കോ മദ്യ വിൽപ്പനശാല വീണ്ടും തുറന്നുമദ്യവിൽപ്പനശാല പ്രവർത്തിക്കാൻ പഞ്ചായത്തിന്റെ അനുമതി വേണ്ടെ ന്ന് സർക്കാർ പുതിയ തീരുമാനം നടപ്പിലായതോടെയാ ണ് മദ്യശാല വീണ്ടും തുറന്നത്BEVCO 1കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന്റെ സമീപത്ത് പ്രവർ ത്തിച്ച് കൊണ്ടിരുന്ന മദ്യവിൽപന ശാല കോടതി വിധി യെത്തുടർന്ന് എപ്രിൽ ആദ്യ വാരമാണ് മണിമല റോ ഡിൽ അഞ്ചിലിപ്പയിലേക്ക് മാറ്റിയത്മദ്യ വിൽപന ശാല ആരംഭിച്ചതിനെതിരെ നാട്ടുകാർ സമരവുമായി രംഗത്തെത്തിയതോടെ ചിറക്കടവ് പഞ്ചായത്ത് അധി കൃതർ എപ്രിൽ 15ന് മദ്യ വിൽപന ശാലയക്ക് സ്റ്റോപ്പ് മെമ്മോ നൽകി.BEVCO 2പഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധർ സ്ഥലത്തെത്തി മദ്യാലയക്ക് പൂട്ടണമെന്ന് നിർദ്ദേശിക്കുകയും ചെയ്തി രുന്നുഎൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് സമിതി യിൽ ബിവറേജസിനെതിരെ കോൺഗ്രസ്ബി.ജെ .പി അംഗങ്ങൾ പ്രമേയം പാസാക്കിയിരുന്നുഎന്നാൽ സർക്കാരിന്റെ പുതിയ നയമനുസരിച്ച് മദ്യശാല പ്ര വർത്തിപ്പിക്കാൻ പഞ്ചായത്തിന്റെ അനുമതി വേ ണ്ടെന്നു വന്നതോടെയാണ് ഇന്നലെ വീണ്ടും തുറന്നത്.BEVCO 3 എന്നാൽ മദ്യ വിൽപന ശാല പ്രവർത്തിപ്പിക്കുന്നതി നാവശ്യമായ ഡയ്ഞ്ചറസ് ആൻഡ് ഒഫൻസിവ് (ഡി.ആൻഡ്.ലൈസൻസ് ലഭിച്ചിട്ടില്ലെന്നും ഇതു ചൂണ്ടികാട്ടി കോടതിയെ സമീപിക്കുമെന്നും സമര സമിതി ആറിയിച്ചു.