കാഞ്ഞിരപ്പള്ളി: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയ വെ കാനം ചിറയ്ക്കല്‍ ചാക്കോ (കുഞ്ഞെറുക്കന്‍ -89) യും ഇയാളുടെ മൂന്നാമത്തെ മകനായ പൊടിമറ്റം പുല്‍ക്കുന്ന് ചിറയ്ക്കല്‍ ജെയിംസും (കാനം ജെയിംസ് -49) ആണ് നിര്യാതരായത്. ഇന്നലെ രാവിലെ 11.45 നും പന്ത്രണ്ടിനുമി ടയിലാണ് ഇരുവരും മര ണത്തിന് കീഴടങ്ങിയത്. അച്ഛന്‍ മരണമടഞ്ഞ ദുഃഖവാര്‍ത്ത ജ്യേഷ്ഠന്റെ ഫോണിലേ യ്ക്ക് അനുജന്‍ വിളിച്ചറിയിക്കുമ്പോഴാണ് മറുഭാഗത്തു നിന്നും മകന്റെ മരണവാര്‍ ത്തയറിയുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച
ജയിംസ് മരിച്ച വിവരം സുഹൃത്താണ് ഫോണിലൂടെ അറിയിച്ചത്. പത്തു വര്‍ഷ ത്തോളമായി പൊടിമറ്റത്ത് വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു തടിവെട്ടു തൊഴിലാളിയായ ജെയിംസും കുടുംബവും. ജോലിക്കിടയില്‍ നെഞ്ചുവേദന അനുഭവ പ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു പിതാവ്. സംസ്‌ക്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ. മറ്റുമക്കള്‍: സാലി, തങ്കച്ചന്‍, ജെസി. മരുമക്കള്‍: റെയ്‌മോള്‍, പീറ്റര്‍, (റാന്നി), തങ്കച്ചന്‍ (പള്ളം), ലൂസി. ജയിംസിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ നടത്തി.

ഭാര്യ: ലൂസി മുണ്ടപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: തുഷാര (വിദ്യാര്‍ഥി, സെന്റ് ആന്റണീസ് കോളജ് കാഞ്ഞിരപ്പള്ളി), മനു (പ്ലസ്ടു വിദ്യാര്‍ഥി, സി. കെ. എം. സ്‌കൂള്‍, കോരുത്തോട്), അലന്‍ (വിദ്യാര്‍ഥി, എ. എച്ച്. എസ്. പാലമ്പ്ര).