മുണ്ടക്കയം: രാഷ്ട്രിയങ്ങള്‍ക്കധീതമായി ജീവകാരുണ്യ പ്രവര്‍ത്തിനായിരിക്കണം മുന്‍ ഗണന നല്‍കേണ്ടതെന്നു വൈദ്യുത വകുപ്പു മന്ത്രി എം.എം.മണി അഭിപ്രായപെട്ടു.അ പകടത്തില്‍ മരിച്ച സുമീറിന്റെ കുടുംബത്തിന് സഹായസമിതി സമാഹരിച്ച ഫണ്ടുപ യോഗിച്ചു നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു സംസാരിക്കുകയായി രുന്നു അദ്ദേഹം.ജന നന്‍മയായിരിക്കണം പൊതുപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ നിലപാട്. പാവപ്പെട്ടവനെ സഹായിക്കല്‍ കടമയായി കണ്ടു പൊതുപ്രവര്‍ത്തനം നടത്തണമെന്നും  മന്ത്രി പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സുമീ റിന്റെ സ്ഥലത്തിന്റെ ആധാരം കൈമാറ്റം പി.സി.ജോര്‍ജ് എം.എല്‍എയും നിര്‍ധനരും രോഗികളുമായ ഭവന രഹിതര്‍ക്ക്  ജോഷിമംഗലം നല്‍കുന്ന സ്ഥലത്തിന്റെ ആധാര കൈമാറ്റംപാറത്തോട് പഞ്ചായത്ത് പ്രസിഡന്റ്  ബിനു സജീവനും ജോഷി മംഗലവും നിര്‍വ്വഹിച്ചു.ജോഷി മംഗലത്തെ ആദരിക്കല്‍ ജില്ലാ പഞ്ചായത്തംഗം  കെ. രാജേഷും നൗഷാദ് വെംബ്ലി ആമുഖ പ്രഭാഷണവും ഉപഹാര സമര്‍പ്പണം ഹാജി പി. കെ.നാസ്സറും നിര്‍വഹിച്ചു.
ഇമാം  അബ്ദുല്‍ റഊഫ് മൗലവി,ബ്ലോക് പഞ്ചായത്തംഗങ്ങളായ ലീലാമ്മ കുഞ്ഞുമോന്‍, അജിത രതീഷ,പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷീബാ ദിഫായിന്‍,അംഗങ്ങളായ  ഫ്‌ളോ റി ആന്റണി, നസീമ ഹാരിസ്, വര്‍ഗീസ് കൊച്ചുകുന്നേല്‍,ബെന്നി ചേറ്റുകുഴി, ബി.ജയച ന്ദ്രന്‍,ജനറല്‍  കണ്‍വീനര്‍ അബു ഉബൈദത്ത്, ടി.കെ.ശിവന്‍,റോയ് കപ്പലുമാക്കല്‍, ചാര്‍ ളി കോശി,അയ്യൂബ് ഖാന്‍ കാസിം,സി.വി.അനില്‍കുമാര്‍,റഷീദ് കടവുകര, പി.പി.ജോ ഷി,റജി ചാക്കോ,നവാസ് തോപ്പില്‍, ടി.എസ്.റഷീദ്,സിജു കൈതമറ്റം, ഷെമീര്‍ കുരീപ്പാ റ, എ.ബി.സി.സാജിദ്,പി.കെ.നാസ്സര്‍, എന്നിവര്‍ സംസാരിച്ചു.