കളളില്‍ കഞ്ചാവിന്റെ ലഹരി കണ്ടെത്തിയ സംഭവം, കാഞ്ഞിരപ്പളളിയില്‍ അഞ്ചു ക ളളു ഷാപ്പുകള്‍ അടച്ചുപൂട്ടി. കാളകെട്ടി പതിനഞ്ചാംനമ്പര്‍ ഷാപ്പിന്റെ ഗ്രൂപ്പില്‍പെട്ട അ ഞ്ചു കളളുഷാപ്പുകളാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സപെക്ടര്‍ യൂസഫിന്റെ നേതൃത്വത്തില്‍ എ ത്തി അടച്ചുപൂട്ടിയത്. രണ്ടാഴ്ച മുമ്പ് ഷാപ്പില്‍ പരിശോധന നടത്തി സാമ്പിള്‍ കളള് എ ടുത്തിരുന്നു. ഇത്  തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധന യിലാണ് കളളില്‍ കഞ്ചാവിന്റെ ലഹരിയുണ്ടന്നു കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ കേസെടുത്തെങ്കിലും ഷാപ്പു അടച്ചുപൂട്ടാന്‍ തയ്യാറായിരുന്നില്ല.
ശനിയാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ചു ഉത്തരവ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച്ത്. തുടര്‍ന്ന് സ്ഥലത്തെത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്.
ഇതിനിടെ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്ത പ്രതികളെ ഉദ്യോഗസ്ഥര്‍ സംര ക്ഷി ക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പനുസ രി ച്ചു കേടുത്തെന്നു അധികൃതര്‍ പറയുമ്പോഴും പ്രതികള്‍ എക്‌സൈസ് കാഞ്ഞിരപ്പളളി റേ ഞ്ചു  ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിലെത്തി മണിക്കൂറുകളോളം ചിലവഴിച്ചത് വി വാദമാവുകയാണ്. കാളകെട്ടി ഷാപ്പിലെ കളളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തി യത്. ഇതില്‍ പ്രതികളായ അഞ്ചുപേരാണ് സംഭവ ദിവസം  മുണ്ടക്കയത്ത് പ്രവര്‍ത്തി ക്കുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ എത്തിയത്. സംഭവവുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരെ കാണാനെത്തിയ പ്രതികള്‍ മണിക്കൂറുകളോളം ആഫീസില്‍ ചിലവഴിച്ചെങ്കിലും പ്രതികളെ പിടികൂടാന്‍ എക്‌സൈസ്  തയ്യാറായില്ല.
ഇതില്‍ എക്‌സൈസും പ്രതികളും തമ്മിലുളള അവിശുദ്ദബന്ധം വെളിപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്. കൂടാതെ പ്രതികളുടെ മൊഴികൂടി കേട്ടശേഷം മാത്രമെ ഷാപ്പു അടച്ചു    പൂട്ടുന്നതടക്കം അറസ്റ്റും മറ്റു  കാര്യങ്ങളും ചെയ്യേണ്ടതെന്നു എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍  പറഞ്ഞിരുന്നു. എന്നാല്‍ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്ത പ്രതികളെ അറസ്റ്റ് ചെയ്യാതെ എങ്ങനെ മൊഴി രേഖപെടുത്തുമെന്നതും  ഏറെ ചര്‍ച്ചയായിട്ടുണ്ട്. കേസെടുത്ത ദിവസം തന്നെ അവധിയെടുത്ത മുണ്ടക്കയം റേഞ്ച് ഇന്‍സ്‌പെക്ടര്‍ മെയ് ഒന്നിനുരാവിലെ നാട്ടിലേക്കു പോയി. ഇത് നിര്‍ബന്ധിത അവധിയാണന്നാണ് പരസ്യമായ രഹസ്യം.
രണ്ടാഴ്ച മുമ്പ് കാളകെട്ടിയിലെ ഷാപ്പില്‍ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ലഹരി കലര്‍ന്ന കളളിന്റെ സാമ്പിള്‍ കാഞ്ഞിരപ്പളളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ടെ നേതൃത്വത്തില്‍ ശേഖരിച്ച്  തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന് എത്തിയ പരിശോധന ഫലത്തിലാണ് കളളില്‍ കഞ്ചാവിന്റെ ലഹരിയുളളതായി വിവരം ലഭിച്ചത്.  ഇതേ തുടർന്ന്  ഷാപ്പ് ഗ്രൂപ്പ് ലൈസന്‍സികളായ നാലുപേര്‍ക്കതിരെയും  മാനേജര്‍ക്കെതിരെയും എക്‌സൈസ് ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തിരുന്നു.