കോട്ടയം ജില്ലയിൽ മെത്രാന് ജയിൽ വാസം ഒരുക്കിയ പോലീസിന് കെണിയായി വൃദ്ദ ദമ്പതികൾ …… പാലായ്ക്കടുത്ത് ഒരു ചെറു ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത് നാളുകളായി വീടു കേന്ദ്രീകരിച്ച് അനാശാസ്യം നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസിനാണ് ദമ്പതികൾ എട്ടിന്റെ പണി കൊടു ത്തത്.

സംഭവസ്ഥലത്തെത്തിയ പോലീസ് വീട്ടിൽ ഉണ്ടായിരുന്നവരെ കസ്റ്റടിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു.ഈ സമയം മദ്യലഹരിയിൽ നിന്നും മുക്തനായ ഗ്രഹനാഥൻ എന്തിനാണ് ഞങ്ങളെ കസ്റ്റടിയിൽ എടുത്തത് എന്ന ചോദ്യത്തിന് പേലീസ് മറുപടി അനാശാസ്യം എന്നായിരുന്നു എന്നാൽ പോലീസിനെ ഞെട്ടിച്ച് അടുത്ത ചോദ്യം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈഗിക ബന്ധം സുപ്രീം കോടതി കുറ്റകരമല്ല എന്ന് വിധിച്ചത് സാർ അറിഞ്ഞില്ലെ.പിന്നെ എന്തിന്റെ പേരിലാണ് മാന്യമായി ജീവിക്കുന്ന എന്നെയും കുടുംമ്പത്തെയും അവഹേളിക്കാൻ വേണ്ടി ചെയ്തതാണോ എന്റെ ഭാര്യയെ സംരക്ഷിക്കാൻ വീട്ടിൽ നിർത്തിയിരിക്കുന്ന ഹോം നഴ്സിനെയും അടുക്കള ജോലിക്കാരിയെയും എന്നെ കാണാൻ വീട്ടിൽ എത്തിയ സുഹൃത്തുക്കളെയും നിങ്ങൾ അപമാനപ്പെടുത്തിയതിന് ഉത്തരം പറയേണ്ടി വരും.

ഗ്രഹനാദന്റെ ഈ ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിയ പോലീസ് ,ഇതോടെ ആകെ പുലിവാലു പിടിച്ച അവസ്ഥയിലായി.ഗത്യന്തരമില്ലാതായതോടെ ഇവരെയെല്ലാം തിരിച്ച് കേസൊന്നും എടുക്കാതെ വീട്ടിൽ കൊണ്ടെത്തിച്ച് തലയൂരി പോലീസ്.