മു​ണ്ട​ക്ക​യം: ഹൈ​റേ​ഞ്ചി​ന്‍റെ ക​വാ​ട​മാ​യ മു​ണ്ട​ക്ക​യ​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ക​രു​ത്തേ​കു​വാ​ൻ ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. നി​ര​വ​ധി പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്ത് ബൈ​പാ​സ് എ​ന്ന സ്വ​പ്ന പ​ദ്ധ​തി സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ടു​മ്പോ​ൾ മു​ണ്ട​ക്ക​യം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് അ​ഭി​മാ​ന​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​കും. ഇ​ന്നു വൈ​കു​ന്നേ​രം 5.30 ന് ​മു​ണ്ട​ക്ക​യം കോ​സ്‌​വേ ജം​ഗ്ഷ​നി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. സു​ധാ​ക​ര​ൻ ബൈ​പാ​ സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കും. പി.​സി. ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​ർ​ജ് ജെ. ​മാ​ത്യു, കെ.​ജെ. തോ​മ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക രാ​ഷ്‌ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ്ര​സം​ഗി​ക്കും.ടൗ​ണി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​വാ​ൻ 2004ൽ ​അ​ന്ന​ത്തെ കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ൽ​എ ആ​യി​രു​ന്ന ജോ​ർ​ജ് ജെ. ​മാ​ത്യു​വാ​ണ് ബൈ​പാസ് എ​ന്ന ആ​ശ​യം മു​ന്നോ​ട്ടുവ​ച്ച​ത്. മ​ണി​മ​ല​യാ​റി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി കോ​സ്‌​വേ ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വെ​ള്ള​നാ​ടി റോ​ഡി​ൽ എ​ത്തി ക​രോ​ട്ടു​പ​റ​മ്പ് പ​ടി​യി​ൽ കൂ​ടി പൈ​ങ്ങ​നാ​യി​ൽ എ​ത്തി​ച്ചേ​രു​ന്ന ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള​താ​ണ് പു​തി​യ ബൈ​പാ​സ് റോ​ഡ്.

2005ലാ​ണ് സ്ഥ​ലം ഏ​റ്റ​ടു​ക്ക​ൽ ന​ട​പ​ടി പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ എ​തി​ർ​പ്പു​മാ​യി സ​മീ​പ​വാ​സി​ക​ളാ​യ ചി​ല​ർ കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് കു​റെ വ​ർ​ഷ​ങ്ങ​ൾ പ​ദ്ധ​തി നി​ല​ച്ച മ​ട്ടി​ലാ​യി. 2009-10 കാ​ല​ഘ​ട്ട​ത്തി​ൽ അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​യി​രു​ന്ന കെ.​എ​സ്. രാ​ജു​വി​നെ ഇ​തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ന്ന​ത്തെ റ​വ​ന്യു മ​ന്ത്രി​യാ​യി​രു​ന്ന തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ റ​വ​ന്യൂ, പി​ഡ​ബ്ല്യൂഡി, ഫോ​റ​സ്റ്റ് വ​കു​പ്പ് മേ​ധാ​വി​ക​ളെ പ​രി​ശോ​ധ​ന​യ്ക്കാ​യി ചു​മ​ത​ല​പ്പെടു​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഒ​രു കോ​ടി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഭൂ​മി​ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

2014ൽ ​റോ​ഡ് പി​ഡ​ബ്യു​ഡി ഏ​റ്റെ​ടു​ത്തു. തു​ട​ർ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി 17 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് ബൈ​പാ​സി​ന്‍റെ മ​റ്റ് ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. <br> <br> കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കോ​രു​ത്തോ​ട്, പു​ഞ്ച​വ​യ​ൽ, എ​രു​മേ​ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന ഭാ​ര​വ​ണ്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​നി ടൗ​ണി​ൽ ക​യ​റാ​തെ ബൈ​പാ​സു​വ​ഴി പോ​കാം. എ​ന്നാ​ൽ, ബൈ​പാ​സും ദേ​ശീ​യ​പാ​ത​യും ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റി​യ റോ​ഡു​ക​ൾകൂ​ടി തു​റ​ക്കു​ന്ന​തോ​ടെ​യേ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കു പൂ​ർ​ണ പ​രി​ഹാ​ര​മാ​കൂ എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മുണ്ടക്കയം ബൈപ്പാസ് ഉദ്ഘാടനം കൊങ്കേമമാക്കാന്‍ വിളിച്ചു ചേര്‍ത്താ സമ്മേളനത്തി ല്‍ സംഘാടകരുടെ ഭിന്നത മറനീക്കി പുറത്തായി.വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ കേരളകോണഗ്രസ് മണ്ദലം പ്രസിഡന്റ് ചാര്‍ളികോശിയാണ് വിവദാത്തിനു തിരികൊ ളുത്തിയത്. പദ്ധതിക്ക് പണ്ട് അനുവദിച്ചത് കെ.എം.മാണിയാണന്നായിരുന്നു ചാര്‍ളിയുടെ പ്രഖ്യാപനം.ഇതിനിടെ വാര്‍ഡ് മെമ്പര്‍ജിജിനിക്കോളാസിന്റെ ഫോട്ടോ ഫ്‌ളെക്‌സില്‍ വക്കാത്തതതും ചര്‍ച്ചക്കിടയായി. അത് തെറ്റായന്നും അതില്‍ താന്‍ പ്രതിഷേധിക്കുന്നതായി ഡയസിലിരുന്നു ചാര്‍ളി കോശി പറഞ്ഞതോടെ വാര്‍ത്താ സമ്മേളനത്തില്‍ ഒപ്പം വന്നവര്‍ പ്രതിഷേധവുമായി രംഗത്തു വന്നു.ഇതോടെ തര്‍ക്കം ഡയസിലിരുന്നവര്‍ തമ്മിലായി.പിന്നീട് മറ്റു നേതാക്കള്‍ നേതാക്കള്‍ പ്രശ്‌നം പരിഹരിച്ചു .