പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിനു ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ പരി സ്ഥിതി ലോലമായി പ്രഖ്യാപിക്കാനുള്ള വനം വന്യജീവി വകുപ്പിന്റെ നീക്കത്തിനെതി രെ പ്രതിക്ഷേധം ശക്തമാക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന തീരു മാനം പുന:പരിശോധിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉയർത്തുന്നത്.
പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിനു ചുറ്റും  പരിസ്ഥിതി ലോലമായി പ്രഖ്യാപി ക്കാനുള്ള കരട് വിജ്ഞാപനം തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ തത്വ ത്തിൽ അംഗീകരിച്ച് ഒക്ടോബർ 30 നാണ് വനം വന്യജീവി വകുപ്പ് ഉത്തരവ് പുറത്തി റക്കിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരി ധി  പരിസ്ഥിതി ലോല മേഖലയാണന്ന് ഈ ഉത്തരവിൽ പറയുന്നു. കോട്ടയം ജില്ലയിലെ എയ്ഞ്ചല്‍വാലി, മൂലക്കയം, പമ്പാവാലി, കണമല, മൂക്കംപെട്ടി, കാളകെട്ടി, കോരു ത്തോട്, എന്നിവിടങ്ങളും ഇടുക്കി ജില്ലയിലെ കുമളി, പെരുവന്താനം എന്നിവിടങ്ങളും കൂടാതെ പത്തനംതിട്ട ജില്ലയിലെ ശബരിമല, പമ്പ, നിലയ്ക്കല്‍, അട്ടത്തോട്, നാറാണം തോട്, കിസുമം, തുലാപ്പള്ളി, വട്ടപ്പാറ എന്നിവിടങ്ങളിലെയും ആയിരക്കണക്കിന് കു ടുംബങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് വനം വന്യജീവി വകുപ്പിന്റെ ഉത്തരവ്.
1947 മുതല്‍ സ്ഥിരതാമസക്കാരായിരിക്കുന്ന നാനാജാതി മതസ്ഥര്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചത് ഒരു കാരണവശാലും അംഗീക രിക്കാനാകില്ലന്നാരോപിച്ച് പ്രദേശവാസികൾ ഇതിനെതിരെ  പ്രതിക്ഷേധം ആരംഭിച്ചിരി ക്കുകയാണ്. ശബരിമല ഉള്‍പ്പടെ നിരവധി ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്നതുവഴി മനുഷ്യജീവിതം ദുരിതപൂര്‍ണ്ണ മാകുമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
പെരിയാര്‍ കടുവ സങ്കേതമായി 1982-ല്‍ പ്രഖ്യാപിച്ചതിന് ശേഷവും അതിന്  മുമ്പും  പ്ര ദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വനം വകുപ്പിന്റെ നിയന്ത്രണങ്ങള്‍ വിലയിരുത്തി വേണം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചാല്‍ ഉണ്ടാകാവുന്ന വിപത്തുകളെ കാണേണ്ടതെന്ന് പ്രതിക്ഷേധക്കാർ പറയുന്നു. വർഷങ്ങളായി വന്യമൃഗങ്ങളുടെ ആക്രമ ണവും വ്യാപകമായ കൃഷിനാശവും മൂലം കര്‍ഷകര്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടി ലാണ്. പരിസ്ഥിതി ലോല മേഖല കൂടിയായി പ്രഖ്യാപിച്ചാൽ കർക്ഷകർ സ്വയം കുടി യൊഴിഞ്ഞ് പോകുന്ന അവസ്ഥയിലേക്ക് എത്തുമെന്നും ഇവർ പറയുന്നു.
പരിസ്ഥിതി ലോല മേഖലയായി മാറിയാൽ നിലവിലുള്ള കൃഷിരീതികള്‍ മാറ്റുവാന്‍ കഴിയില്ല എന്നതിന് പുറമെ,കെട്ടിടനിര്‍മ്മാണം നിയന്ത്രിക്കുമെന്നും,വൈദ്യുതി ലൈ നുകള്‍ നിരോധിക്കുമെന്നും പ്രദേശവാസികൾ ഭയക്കുന്നു .