കാഞ്ഞിരപ്പള്ളി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയപാത 183 ല്‍ പട്ടിമറ്റം റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പഞ്ഞി മരമാണ് റോഡ് നവീക രണത്തിന് തടസം സൃഷ്ടിക്കുന്നത്.റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ കഴി ഞ്ഞ ദിവസം റോഡ് ഉയര്‍ത്തി നിര്‍മ്മിക്കുകയും റോഡിന്റെ വീതി കൂട്ടുകയും ചെ യ്തിരുന്നു. ഇതോടെ പഞ്ഞിമരം റോഡിനോടു ചേര്‍ന്ന നിലയിലായി. ഈ പാഴ്മരം മുറിച്ചുമാറ്റിയെങ്കില്‍ മാത്രമേ ഇവിടെ കാല്‍ നടയാത്രക്കാര്‍ക്ക് നടന്നു പോകുന്നതി ന്നായി നടപ്പാതയും വെള്ളമൊഴുകുന്നതിന് ഓടയും നിര്‍മ്മിക്കാന്‍ കഴിയു.

മരം മുറിച്ചുമാറ്റിയില്ലങ്കില്‍ വരുന്ന മണ്ഡല മകരവിളക്ക് കാലത്ത് മരം പല അപകട ങ്ങള്‍ക്കും കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി. മരം മുറിച്ച് മാറ്റിയാല്‍ ദേശീ യ പാതയില്‍ നിന്നുമുള്ള വാഹനങ്ങള്‍ക്ക് പട്ടിമറ്റം റോഡിലേക്ക് എളുപ്പം പ്രവേശി ക്കാന്‍ സാധിക്കുമെന്നും നിലവില്‍ പലപ്പോഴും മരം കാരണം ദേശീയ പാതയിലൂടെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തത് പല അപകടങ്ങള്‍ക്കും കാരണമായി ട്ടുണ്ടന്നും നാട്ടുകാര്‍ പറയുന്നു.

ഈ മരം മുറിച്ചു മാറ്റുന്നതിന് നിരവധി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മരം മുറിച്ചു മാറ്റുന്ന തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.