ശബരിമല യുവതി പ്രവേശനം:എരുമേലിയില്‍ കരാറുകാര്‍ ദേവസ്വം ബോര്‍ഡിന്റെ കടകളുടെ ലേലം ബഹിഷ്‌ക്കരിച്ചു…

എരുമേലി :ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും, സര്‍ ക്കാരും ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് എരുമേലിയിലെ കരാറുകാര്‍ ദേവസ്വം ബോര്‍ഡിന്റെ കടകളുടെ ലേലം ബഹിഷ്‌ക്ക രിച്ചു .രാവിലെ എരുമേലി ദേവസ്വം ഹാളില്‍ നടന്ന കടകളുടെ ലേലമാണ് അയ്യപ്പഭ ക്തരക്ക് പിന്തുണയര്‍പ്പിച്ച് കരാറുകാര്‍ ബഹിഷ്‌ക്കരിച്ചത് .

40 ലധികം കടകളാണ് ഇനിയും ലേലം ചെയ്യാനുള്ളത്.എകദേശം ഒരു കോ ടി രൂപയുടെ ലേലമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത് .കഴി ഞ്ഞ രണ്ടു തവണയും ലേലത്തിന് കരാറുകാര്‍ എത്താതിരുന്നതിനെ തുടര്‍ ന്ന്  ലേലം മാറ്റി വച്ചിരുന്നു.ഇത് മൂന്നാം തവണയാണ് ലേലം കരാറുകാ രുടെ പരസ്യമായ പ്രതിഷേധത്തെ തുടര്‍ന്ന് നടക്കാതെ പോകുന്നത് . എ ന്നാല്‍ ശബരിമല പ്രതിഷേധത്തിന് മുമ്പ് വന്‍കിട ലേലം എടുത്ത കരാറു കാര്‍ കടുത്ത ആശങ്കയിലുമാണ്.

എരുമേലിയില്‍ കാണിയ്ക്കയിലും , ഇപ്പോള്‍ കടകളുടെ ലേല പ്രതിസ ന്ധിയിലുമായി ലക്ഷങ്ങളാണ് ദേവസ്വം ബോര്‍ഡിന് നഷ്ടമായിരിക്കുന്നത് . 50 ലധികം കരാറുകാര്‍ പങ്കെടുത്ത ലേലത്തില്‍ പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍ വാര്യര്‍ , എരുമേലി അഡ്മിമിനി സ്‌ട്രേറ്റീവ് ഓഫീസര്‍ സി .ചന്ദ്രശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി .എ ന്നാല്‍ കരാറുകാരുടെ പ്രതിഷേധത്തെ മറികടക്കാന്‍ അനുരഞ്ചനമുള്‍പ്പെ ടെയുള്ള നീക്കങ്ങളുമായി ദേവസ്വം ബോര്‍ഡ് അധികൃതരും രംഗത്തെ ത്തിക്കഴിഞ്ഞു .ബഹിഷ്‌ക്കരണത്തിന് ഹരികൃഷ്ണന്‍ കനകപ്പലം , കെ ആര്‍ സോജി എന്നിവര്‍ നേതൃത്വം നല്‍കി .