ഓണക്കാലം മുന്നിൽ കണ്ട് എക്സൈസ് നടത്തിയ റെയ്ഡിൽ നാലു കിലോയോളം കഞ്ചാവ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളും എക്സൈസിന്റെ പിടിയിലായി. കോട്ടയം സ്വദേശി അർജുൻ, എറണാകുളം സ്വദേശി അഖിൽ എന്നിവ രുടെ പക്കൽ നിന്നുമാണ് നാലു കിലോയോളം കഞ്ചാവ് എക്സൈസ് സംഘം പിടി കൂടിയത്. ഓണക്കാലം മുന്നിൽ കണ്ട് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലാകുന്നത്.മുണ്ടക്കയം ബസ്റ്റാന്റിൽ വച്ച് എക്സൈസ് സംഘത്തെ കണ്ട് കിലോമീറ്ററുകളോളം ഓടിയ പ്രതികൾ പൈങ്ങ നയിൽ ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ അതിസാഹസികമായി പിടികൂടുകയായിരുന്നു. കോട്ടയം ജില്ലയിൽ അടുത്ത കാലത്താ യുണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇതെന്ന് എക്സൈസ് സംഘം അറി യിച്ചു.

എക്സൈസ് ഇൻസ്പെക്ടർ കെ ഡി സതീശന്റെ നേതൃത്തിലുള്ള സംഘമാണ് പ്രതി കളെ പിടികൂടിയത്. ഒരാഴ്ചക്കിടെ തന്നെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇത് നാലാം തവണയാണ് കഞ്ചാവുമായി പ്രതികൾ പിടിയിലാകുന്നത്. നേരത്തെ കാഞ്ഞിരപ്പള്ളി, മണിമല, മുണ്ടക്കയം മേഖലകളിൽ പോലീസ് നടത്തിയ തെരച്ചലിൽ കഞ്ചാവുമായി മൂന്ന് പേർ പോലിസിന്റെ പിടിയിലായിരുന്നു.