ഗ്രാമീണ ബാങ്കിംഗ് മേഖലയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന കേരളാ ബാങ്കിന്റെ രുപീകരണം അവ സാന ഘട്ടത്തിലാണെന്ന് സഹകരണം-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വാഴൂര്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹക രണ ബാങ്ക് പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ച പൊതുസമ്മേള നവും പുതിയതായി ആരംഭിക്കുന്ന നീതി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിനു പോലും ഉപഭോക്താക്കളില്‍ നിന്ന് സര്‍വ്വീസ് ചാര്‍ജ്ജും ടാക്സും ഈടാക്കുന്ന ദേശസാല്‍കൃത ബാങ്കക ള്‍കളുടെയും ന്യൂജനറേഷന്‍ ബാങ്കുകളുടെയും ജനദ്രോഹ നടപടികള്‍ക്കു ള്ള മറുപടിയാണ് കേരള ബാങ്കിന്റെ രൂപീകരണം. പ്രവാസി മലയാളി കള്‍ കേരളത്തിലേക്കയയ്ക്കുന്ന പണം പ്രവാസികളുടെയും കേരളത്തി ന്റെ സമഗ്ര വികസനത്തിനും വിനിയോഗിക്കുന്നതിന് കേരള ബാങ്ക് ഫലപ്രദമായിരിക്കും മെന്നും അദ്ദേഹം പറഞ്ഞു.

ഡോ.എന്‍ ജയരാജ് എം.എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 10 ശത മാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കുന്നതി നാരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ മുന്‍ എം.എല്‍എ വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബാലഗോപാലന്‍ നായര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.ബിനോ യ് കുമാര്‍ എന്നിവര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.

വാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. പുഷ്‌ക്കലാദേവി, ജില്ലാ പഞ്ചായത്തംഗം ശശികലാനായര്‍, സഹകരണ അസി. രജിസ്ട്രാര്‍ പി.ഡി കൃഷ്ണനുണ്ണി. ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് വിജയകുമാര്‍, കാനം രാമകൃഷ്ണന്‍ നായര്‍, വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. ബെജു കെ.ചെറിയാന്‍ സ്വാഗത വും മാനേജിംഗ് ഡയറക്ടര്‍ റെജി പി.കോശി നന്ദിയും പറഞ്ഞു.