കാഞ്ഞിരപ്പള്ളി: ഒരു കിലോ ഗ്രാം കഞ്ചാവുമയി യുവാവ് പിടിയില്‍. മുണ്ടക്കയം നെന്‍മേനി സ്വദേശി നിയാസ് ജമാല്‍ (29) ആണ് പിടിയിലാ യത്. ഇയാളുടെ കൈയ്യിലുണ്ടുയിരുന്ന 1കിലോ 25 ഗ്രാം കഞ്ചാവ് പോലീ സ് കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാറത്തോട് ഇടച്ചോറ്റിയിലെ വെയിറ്റിംങ് ഷെഡില്‍ നിന്നും ഇയാളെ പിടികൂടിയത്.
കച്ചവടത്തിനായി കൊണ്ടുവന്നതാണെന്ന് ഇയാള്‍ പോലീസിനോട് പറ ഞ്ഞു. മുന്‍പ് രണ്ട് തവണ കഞ്ചാവുമായി മുണ്ടക്കയം പോലീസ് പിടികൂ ടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
സി.ഐ സാജു ജോസിന് കിട്ടിയ രഹസ്യ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാന ത്തില്‍ എസ്.ഐ എ.എസ് അന്‍സല്‍,എ.എസ്.ഐമാരായ എ.റ്റി.എം നൗഷാദ്, കെ.എസ് ഷാജി, സി.പി.ഒ മാരായ സന്തോഷ്, സാജു, മനോജ്, ജോണ്‍സണ്‍ എന്നിവരാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.