മുണ്ടക്കയം :100,200,400 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും മെഡലും കരസ്ഥമാ ക്കി.മാത്തച്ചൻചേട്ടന്‍റെ മത്സര ആവേശം ഇവിടം കൊണ്ടും തീരുന്നില്ല.മുൻ വർഷങ്ങളിൽ നടത്തത്തിലും ഓട്ടത്തിലും സ്വർണങ്ങൾ നേടിയിരുന്നു.പാലാ വിള ക്കുമാടം സെന്‍റ് ജോ സഫ് സ്കൂളിലെ മൈതാനത്തു നിന്നും മത്സരിച്ച്  തുടങ്ങിയ മാത്തച്ചൻചേട്ടന്‍റെ നാഷണൽ ചാന്പ്യനും  നിരവധി മെഡലുകളും വാരികൂട്ടി.കോളജ് വിദ്യാ ഭ്യാസത്തിനു ശേഷം ചെ ന്നൈയിൽ എംഎസ്പി പോലീസ് ഓഫീസറായി ജോലി ലഭിച്ചു. പോലീസുകാരുടെ ട്രയി നറായിരുന്നു ഇദേഹം. 35 വർഷമായി മുടങ്ങാതെ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

സ്കൂൾ തലം മുതൽ കായിക മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.ജോലി ലഭിച്ചിട്ടും മത്സര ങ്ങളിൽ പങ്കെടുക്കാതിരുന്നില്ലായെന്ന് മാത്തച്ചൻചേട്ടൻ പറഞ്ഞു. ചെന്നൈയിലെ 12 വർ ഷത്തെ  ജോലിക്ക് ശേഷം കോട്ടയത്ത് ബിസിനസായിരുന്നു.തുടർന്ന് ബിസിനസ് വേണ്ടെ ന്ന് വെച്ച് ഭാര്യ ലീലാമ്മയോടൊപ്പം വിശ്രമ ജീവിതം നയി ക്കുന്നു.എന്നും പുലർച്ച മുട ങ്ങാതെയുള്ള  നടത്തവും ആഹാരക്രമവുമാണ് തന്‍റെ വിജയത്തിന്‍റെ പിന്നിലെന്ന് എ.ജെ. മാത്യു പറഞ്ഞു. ഒട്ടോ പാഴ്സ് അസോസിയേഷൻ കോട്ടയം ജില്ല പ്രസി്ഡന്‍റ്,വ്യാപാരി വ്യവസായി കമ്മിറ്റി മെംബർ  വെറ്റനറീസ് അത് ലറ്റിക്  ജില്ല അസോസിയേഷൻ  സെക്രട്ട റി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ലൂർദ്മാതാ ഫോറോനപ്പള്ളിയിലെ ട്രസ്റ്റിയും ഇവിടുത്ത സ്കൂളിന്‍റെ സ്ഥാപക ട്രസ്റ്റിയുമായിരുന്നു.