സിരുത്തൈ ശിവ, അജിത്തിനെ നായകനാക്കി ഒരുക്കിയ വിശ്വാസം തീയേറ്ററില്‍ മികച്ച പ്രതികരണം തുടരുന്നു.  ചിത്രം 200 കോടി ക്ലബിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതുവരെയായി ചിത്രം 180 കോടി രൂപയിലധികമാണ് നേടിയിരിക്കുന്നത്. തമിഴ്നാട്ടില്‍ 267 തീയേറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ മാത്രമല്ല കര്‍ണ്ണാടകത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

രണ്ട് ലുക്കിലായിരുന്നു ചിത്രത്തില്‍ അജിത് അഭിനയിച്ചത്. തല നരയ്ക്കാത്ത ലുക്കിലും സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലും. അജിത്തിന്റെ ആക്ഷനും പഞ്ച് ഡയലോഗുകളുമാണ് ചിത്രത്തിന്റെ ആകര്‍ഷണം. മധുരസ്വദേശിയായ കഥാപാത്രമായിട്ടായിരുന്നു അജിത് ചിത്രത്തില്‍. നയൻതാരയാണ് നായിക.