പത്രപ്രവർത്തകനായി തുടങ്ങി സിനിമാ നിരൂപണത്തിലും ശ്രദ്ധേയനായ എരുമേലി സ്വ ദേശി രാജേഷ് കെ എരുമേലിക്ക ഇത്തവണത്തെ മലയാള ചലച്ചിത്ര അവാർഡ് നിർണയ ത്തിൽ പുരസ്കാരമായി ജൂറിയുടെ പ്രത്യേക പരാമർശം. മുംബൈയിൽ നിന്നും പ്രസി ദ്ധീകരിക്കുന്ന എഡിറ്റർ മോഹൻ കാക്കനാടന്റെ കാക്ക മാസികയിൽ പ്രസിദ്ധീകരിച്ച ഇ മ യൗ സിനിമയെക്കുറിച്ചുള്ള ലേഖനത്തിനാണ് രാജേഷ് കെ എരുമേലിക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചത്.

മരണവും മരണാനന്തരവും ജീവനുകളോട് പറയുന്നത് എന്ന തലക്കെട്ടിലായിരുന്നു ലേ ഖനം. രാജേഷിനെ കൂടാതെ ചലച്ചിത്ര ലേഖനങ്ങൾക്ക് സുനിൽ സി.ഇ, എൻ.വി. മുഹ മ്മദ് റാഫി എന്നിവർക്കും പുരസ്കാരമായി ജൂറിയുടെ പ്രത്യേക പരാമർശമുണ്ട്. ജന യുഗം, മാധ്യമം പത്രങ്ങളിൽ പ്രവർത്തിച്ച രാജേഷ് സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭര ണസമിതി അംഗം കൂടിയാണ്.എരുമേലി കാവുമ്പാടം ജോണിന്റെയും അമ്മിണിക്കുട്ടി യുടെയും മകനായ രാജേഷിൻറെ ഭാര്യ സ്നേഹലത. മകൻ തരുൺ.