എരുമേലി : ഇത്തവണ ശബരിമല സീസണില്‍ മാലിന്യ സംസ്‌കരണത്തിന് ഒരു മാര്‍ഗ വുമില്ലാതിരുന്ന എരുമേലി ഗ്രാമപഞ്ചായത്തിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ ജില്ലാ കളക്ടറുടെ ഇടപെടല്‍. ക്ലീന്‍ കേരള കമ്പനിയും ജില്ലാ ശുചിത്വ മിഷനും ടെക്‌ നോപാര്‍ക്കില്‍ സംസ്‌കരണം നടത്തുന്ന ഏജന്‍സിയും ചേര്‍ന്ന് എരുമേലിയില്‍ മാലി ന്യ സംസ്‌കരണം ഏറ്റെടുക്കാന്‍ കളക്ടര്‍ ഡോ.ബി എസ് തിരുമേനിയുടെ നിര്‍ദേശ പ്രകാരം പഞ്ചായത്തധികൃതര്‍ പദ്ധതികള്‍ തയ്യാറാക്കി. 
ഡിപിസി അനുമതിക്ക് പദ്ധതികള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് പത്ത് ലക്ഷം ചെലവിട്ട് ഷെഡിംഗ് മെഷീന്‍ യൂണിറ്റ് സ്ഥാപി ക്കും. യൂണിറ്റിന്റ്റെ പ്രവര്‍ത്തനം ക്ലീന്‍ കേരളക്കാണ്. ജൈവ മാലിന്യങ്ങള്‍ പെട്ടന്ന് സംസ്‌കരിച്ച് വളമാക്കി മാറ്റുന്ന ബയോ ബിന്‍ യൂണിറ്റ് പത്ത് ലക്ഷം ചെലവിട്ട് സ്ഥാ പിക്കും. പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളും ഒഴികെയുളള എല്ലാ മാലിന്യങ്ങളും ഇന്‍ സിനറേറ്ററില്‍ കത്തിച്ച് ചാരമാക്കി മാറ്റും. ഇതിനായി 36 ലക്ഷം രൂപ ചെലവിട്ടാണ് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുക. ഇന്‍സിനറേറ്റര്‍ കൊടിത്തോട്ടം റോഡിലെ തകര്‍ന്ന് വീ ണ പ്ലാന്റ്റിന് പകരമാണ് സ്ഥാപിക്കുക. 
പ്ലാസ്റ്റിക് ഷെഡിംഗ് മെഷീനും ബയോ ബിന്‍ യൂണിറ്റും കമുകിന്‍കുഴിയിലാണ് സ്ഥാ പിക്കുക. ഇതിനായി കമുകിന്‍കുഴിയിലെ യൂണിറ്റില്‍ വര്‍ഷങ്ങളായി സംസ്‌കരിക്കാ തെ കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്ത് സ്ഥലമൊരുക്കും. മാലിന്യങ്ങള്‍ നീക്കുന്ന തിന് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇനി ഒരു മാസം മാത്രമാണ് ശബരിമല സീസണ്‍ ആരം ഭിക്കാന്‍ അവശേഷിക്കുന്നത്. ഇതിനകം സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാനാകു മെന്ന് പ്രതീക്ഷിക്കുന്നു. ഡിപിസി അനുമതി കിട്ടിയാലുടനെ യൂണിറ്റുകള്‍ സ്ഥാപിക്കും. ടെക്‌നോപാര്‍ക്കിലെ മാലിന്യ സംസ്‌കരണം കുറ്റമറ്റ നിലയില്‍ നടത്തിക്കൊണ്ടിരിക്കു ന്ന ഏജന്‍സി എരുമേലിയില്‍ സംസ്‌കരണം നടത്താന്‍ തയ്യാറാണെന്നറിയിച്ചിട്ടുണ്ട്.

ശുചിത്വമിഷന്‍ മുഖേനെയാണ് സന്നദ്ധത അറിയിച്ചത്. ഇക്കാര്യം പഞ്ചായത്ത് കമ്മറ്റി യില്‍ അനുമതിയായാല്‍ മാലിന്യ സംസ്‌കരണം പ്രയാസ രഹിതമായി മാറുമെന്നാണ് കരുതുന്നത്. ശബരിമല സീസണിന് ശേഷം മാലിന്യങ്ങള്‍ പ്ലാസ്റ്റിക്, ഖരം, ജൈവം എ ന്നിങ്ങനെ തരം തിരിച്ച് ശേഖരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സീസണില്‍ മാലി ന്യങ്ങളില്‍ അമിതമായി ക്ലോറിനേഷന്‍ നടത്തരുതെന്ന് വിശുദ്ധിസേനക്ക് നിര്‍ദേശം നല്‍കും. ബ്ലീച്ചിംഗ് പൗഡര്‍ അമിതമായി വിതറുന്നത് ജൈവമാലിന്യങ്ങളെ വളമാക്കി മാറ്റാനുളള ബാക്ടീരിയകളെ ഇല്ലാതാക്കും.

മാലിന്യ സംസ്‌കരണം സ്വന്തമായി നടത്താത്ത ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സീസണിന് മുമ്പ് ശാസ്ത്രീയമായ സംസ്‌കരണ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഇനി ഡിപിസി അനുമതി കൂടി മതിയെന്ന് ജില്ലാ ശുചിത്വമിഷന്‍ എഡിസി ഫിലിപ്പ് പറഞ്ഞു.