എരുമേലി : സത്യവാങ്മൂലത്തിലറിയിച്ചത് കളളമാണെന്ന് തെളിഞ്ഞതോടെ തിരു ത്താന്‍ ശ്രമിച്ച ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കോടതിയില്‍ വിശദീകരണം നല്‍കേണ്ടി വന്നത് ഒരുമണിക്കൂറോളം. ഒടുവില്‍ കോടതിയുടെ ശിക്ഷാ നടപടിയില്‍ നിന്നും ഡയറ ക്ടറെ രക്ഷിച്ചത് ഗവ.പ്ലീഡര്‍. എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെ സ്ഥിരം ഇന്റ്റന്‍ സീവ് കെയര്‍ യൂണിറ്റ് ശബരിമല സീസണിലല്ലാതെ പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന ഹര്‍ജി യില്‍ ഉപലോകായുക്ത കോടതിയില്‍ ഡയറക്ടര്‍ ആര്‍ എല്‍ സരിത ഹാജരായി സത്യ വാങ്മൂലം നല്‍കിയപ്പോഴായിരുന്നു നാടകീയ രംഗങ്ങള്‍.യൂണിറ്റിന്റ്റെ പ്രവര്‍ത്തനത്തിന് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പോസ്റ്റിംഗ് ഓര്‍ ഡര്‍ നല്‍കിയെന്നാണ് സത്യവാങ്മൂലത്തില്‍ അറിയിച്ചത്.പോസ്റ്റിംഗ് ഓര്‍ഡറി ന്റ്റെ  പകര്‍പ്പ് കോടതി ആവശ്യപ്പെട്ടതോടെ ഉത്തരം മുട്ടുകയായിരുന്നു. ഓര്‍ഡര്‍ അയച്ചി ട്ടില്ലെന്നും നടപടികള്‍ ഇതിനായി സ്വീകരിച്ചുവരികയാണെന്നും പറയേണ്ടി വന്ന ഡയ റക്ടറെ വിമര്‍ശിച്ച ഉപലോകായുക്ത ജസ്റ്റീസ് കെ പി ബാലചന്ദ്രന്‍ ഒരു മണിക്കൂറോ ളം വിസ്തരിക്കുകയായിരുന്നു. ഹര്‍ജിയിലെ ആദ്യ സിറ്റിംഗ് വേളയില്‍ യൂണിറ്റ് പ്ര വര്‍ത്തന നിരതമാണെന്ന് വകുപ്പ് അറിയിച്ചത് കളളമാണെന്ന് ഹര്‍ജിക്കാരന്‍ വ്യക്ത മാക്കിയതോടെ കോടതി നിര്‍ദേശപ്രകാരം ഡയറക്ടര്‍ കഴിഞ്ഞയിടെ ആശുപത്രി സന്ദ ര്‍ശിച്ച് നിജസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടി വന്നിരുന്നു. യൂണിറ്റ് പ്രവര്‍ ത്തിക്കുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്ത നനിരതമാക്കാന്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗില്‍ അറിയി ച്ചപ്പോഴാണ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരമാണെന്ന് കോടതി കണ്ടെത്തെയത്. സത്യവാങ്മൂലം തളളിയ കോടതി പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച യൂണിറ്റിലേക്ക് നാ ളിതുവരെ ജീവനക്കാരെ നിയമിച്ചിട്ടില്ലാത്തത് ഈ കാലയളവിലെ ഡയറക്ടര്‍മാരുടെ വീഴ്ചയാണെന്ന് നിരീക്ഷിച്ചു. ഈ കാരണം പറഞ്ഞ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാതിരി ക്കുന്നത് അനുവദിക്കാനാവില്ലെന്നും ഉടന്‍ തന്നെ നിയമനങ്ങള്‍ നടത്തി പ്രവര്‍ത്തിപ്പി ക്കണമെന്നും നിര്‍ദേശം നല്‍കി.

ഇക്കാര്യത്തില്‍ സീനിയര്‍ ഗവ.പ്ലീഡറുടെ സഹായമുണ്ടാകുമെന്ന് ഗവ. പ്ലീഡര്‍ കെ പി രണദിവെ ഉറപ്പ് നല്‍കിയതോടെയാണ് കൂടുതല്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തുന്ന തില്‍ നിന്ന് പിന്‍മാറുകയാണെന്ന് കോടതി അറിയിച്ചത്. അടുത്ത മാസം 25 ന് ഹര്‍ജി യില്‍ സിറ്റിംഗ് നടത്തുമെന്നും അന്ന് ഡയറക്ടര്‍ ഹാജരായി തുടര്‍ നടപടികള്‍ വിശദീ കരിക്കണമെന്നും കോടതി അറിയിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് സംബന്ധിച്ച് കോടതി സ്വമേധെയാ എടുത്ത കേസിലും ഡയറക്ടര്‍ വിശദീകരണം നല്‍കി. സിറ്റിംഗില്‍ ഹര്‍ജിക്കാരന്‍ എച്ച് അബ്ദുല്‍ അസീസ്, ഹര്‍ജി ഭാഗം അഭിഭാഷകന്‍ എം ഒ മത്തായി എന്നിവരും പങ്കെടുത്തു.