പൊൻകുന്നം ടൗണിൽ ഗതാഗതനിയന്ത്രണം താളം തെറ്റി. മുൻപൊരിക്കലും ഇല്ലാത്തവിധം വാഹനങ്ങളുടെ നിരയാണിപ്പോൾ ദേശീയപാതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ അര മണിക്കൂറിലേറെയാണ് ഗതാഗതം കുരുങ്ങിയത്. ഏറ്റവുമധികം വാഹനങ്ങളെത്തുന്ന സ്‌കൂൾ സമയമായ രാവിലെയോ വൈകീട്ടോ അല്ല കുരുക്ക്. പകൽ ഇടസമയങ്ങളിലാണ് വാഹനങ്ങൾ റോഡിൽ കുടുങ്ങി കാത്തുകിടക്കേണ്ടി വരുന്നത്.

പൊൻകുന്നം പട്ടണത്തിൽ കയറേണ്ടാത്ത വാഹനങ്ങൾ ടൗൺ പരിധിക്കുപുറത്തുള്ള മറ്റ് റോഡുകളിലൂടെ തിരിച്ചുവിട്ടാൽ ഗതാഗതക്കുരുക്കിന് കുറച്ചെങ്കിലും പരിഹാരമാ കും. കെ.വി.എം.എസ്.വിഴിക്കിത്തോട് റോഡ് വഴിയെത്തി കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട വാഹനങ്ങൾക്ക് പൊന്നയ്ക്കൽ കുന്നിൽ നിന്ന് കുന്നേൽ ആശുപത്രിപ്പടിയിലെത്തി തിരിഞ്ഞുപോകാം. പുനലൂർ-പൊൻകുന്നം റോഡിലൂടെയെത്തുന്ന കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട വാഹനങ്ങൾ കുറച്ചുനാളായി പൊൻകുന്നം ടൗണിൽ പ്രവേശിച്ചാണ് പോകു ന്നത്. ഇതുമൂലം വാഹനങ്ങളുടെ തിരക്ക് നിയന്ത്രണാതീതമായി. ചിറക്കടവ് എസ്.ആർ.വി.കവലയ്ക്ക് സമീപമുള്ള റോഡിലൂടെ കാഞ്ഞിരപ്പള്ളി റൂട്ടിലേക്കുള്ള ബസുകൾ കട ത്തിവിടുന്നുണ്ടെങ്കിലും ചെറുവാഹനങ്ങൾക്ക് അതുവഴി പോകാമെന്ന ബോർഡുകളില്ല. അതിനാൽ ബസുകളൊഴികെ എല്ലാ വാഹനങ്ങളും പൊൻകുന്നത്ത് എത്തിയാണ് പോ കുന്നത്.
പൊൻകുന്നം വഴി ഈരാറ്റുപേട്ട, തിടനാട്, കപ്പാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് പി.പി.റോഡിൽ നിന്നുള്ള മാന്തറ റോഡ് ഉപയോഗിക്കാമെങ്കിലും പ്രധാന പാതകളി ലൊന്നും അതിനുള്ള നിർദേശ ബോർഡുകളില്ല. ഇവയെല്ലാം ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളിയിലേക്ക് പോകുകയാണിപ്പോൾ. ദേശീയപാതയിൽ നിന്ന് സംസ്ഥാന പാത യിലേക്ക് തിരിയുന്ന കവലകളായ പാലാ റോഡിലേക്കുള്ള ട്രാഫിക് കവലയിലും മണിമല റോഡിലേക്കുള്ള കവലയിലും വാഹനങ്ങൾ സുഗമമായി കടത്തിവിട്ടില്ലെങ്കിൽ ബാധിക്കുന്നത് ദേശീയപാതയിലെ ഗതാഗതത്തെയാണ്.
ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ദേശീയപാതയിലേക്കിറങ്ങി തിരിയുന്നതിനിടയിൽ മറ്റ് വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുവരുന്നതും കുരുക്കിനിടയാക്കുന്നു. സ്റ്റാൻ ഡിനുള്ളിൽ ബസുകൾ അനുവദിച്ച സമയത്തിൽ കൂടുതൽ നിർത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നു. സ്റ്റാൻഡിനുള്ളിലെ ബസ് ബേയിൽ പിന്നാലെ ബസുകൾ നിർത്തി യിടുമ്പോൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കാനാവാതെ കവാടത്തിലും ദേശീയപാതയിലും ബസുകൾ കാത്തുകിടക്കേണ്ടി വരുന്നത് ദേശീയപാതയിലും തടസ്സമാകുന്നു.
പാലാ റോഡിലേക്ക് തിരിയുന്ന കവലയിലെ ട്രാഫിക് അടയാള വിളക്കുകൾ ചില ദിവസങ്ങളിൽ പണിമുടക്കുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. ഏറെ വാഹനങ്ങൾ തിരിഞ്ഞുപോകേണ്ട ഇവിടെ കൃത്യമായി അടയാളവിളക്ക് തെളിഞ്ഞില്ലെങ്കിൽ ആശയക്കുഴപ്പം മൂലം കൂടുതൽ സമയം വാഹനങ്ങൾ നിർത്തിയിടുന്നു.
അവലോകന യോഗം
പൊൻകുന്നം ടൗണിലെ ഗതാഗത പരിഷ്കരണങ്ങളുടെ ഭാഗമായുള്ള നിർദ്ദേങ്ങൾ ചർച്ച ചെയ്യുന്നതിനായി അവലോകന യോഗം നടന്നു. ചിറക്കടവ് പഞ്ചായത്തു ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ.ഗീരീഷ് കുമാറിൻ്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ മോളിക്കുട്ടി തോമസ്,പൊൻകുന്നം എസ്.എച്ച് .ഒ. ഡി. ഇന്ദുരാജ്, വെഹിക്കിൾ ഇൻസ്പെക്ടർ ജോഷി തോമസ്,പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, സേതു മാന്താടൻ തുടങ്ങിയവർ സംസാരിച്ചു.വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

+ There are no comments
Add yours