കോരുത്തോട് പഞ്ചായത്ത് 2025-2026 സാമ്പത്തിക വർഷം നടപ്പിലാക്കിയ പൊതുസ്ഥലങ്ങളിൽ ബിൻ സ്ഥാപിക്കൽ പദ്ധതിയുടെ പഞ്ചായത്തു ഉദ്ഘാടനം പ്രസിഡണ്ട് വി.എൻ പീതാംബരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്ററി ജെയിംസ് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഡി ബാബു, ആരോ ഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജോ പാമ്പാടത്ത്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി രാജൻ, വാർഡ് മെമ്പർമാരായ കെ ആർ സെയ്ൻ, സന്ധ്യാ വിനോദ്, വിശാഖ് മോൻ കെ എസ്, റെനിമോൾ, സിനി ജോയ്, മിനി, ഷൈമോള്‍, ഗിരീഷ് കുമാർ, മുൻ പഞ്ചായത്ത് മെമ്പർ എസ് പ്രദീപ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിയാദ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ 52 കേന്ദ്രങ്ങളിൽ ഇത് സ്ഥാപിച്ചു.


+ There are no comments
Add yours