വില്ലൻ വേഷം മാത്രമല്ല തനിക്ക് കോമഡിയും വഴങ്ങുമെന്ന് നിരവധി ചിത്രങ്ങളിൽ കൂടി തെളിയിച്ച താരമാണ് ബാബുരാജ്. ഒരിക്കൽകൂടി വില്ലൻ വേഷത്തിൽ അദ്ദേഹം ആരാധകരിലേക്ക് എത്തുകയാണ്. മലയാളത്തിലല്ല, ചിയാൻ വിക്രമിന്‍റെ വില്ലനായാണ് ബാബുരാജ് അഭിനയിക്കുന്നത്.

വിജയ് ചന്ദേർ സംവിധാനം ചെയുന്ന സ്കെച്ച് എന്ന സിനിമയിലാണ് അദേഹം വിക്രത്തിനൊപ്പം എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടയിൽ അദേഹം തന്നെ പകർത്തിയ ഒരു സെൽഫി ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

കലൈപ്പുലി എസ്. തണുവാണ് ചിത്രത്തിന്‍റെ നിർമാതാവ്. തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ രാധ രവി, ശ്രീമാൻ, സൂരി, ആർ. കെ. സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഗൗതം മേനോൻ സംവിധാനം ചെയുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തിലും വിക്രമാണ് നായകൻ.