കാഞ്ഞിരപ്പള്ളി: മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് വലിയ സാങ്കേതിക വിദ്യയു ടെ ആവശ്യത്തേക്കാള്‍ ഉപരി മനുഷ്യ മനസില്‍ മാറ്റം വരുകയാണ് വേണ്ടതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. കക്കൂസ് മാലന്യങ്ങള്‍ വേണ്ട വിധം നിര്‍മാര്‍ജ്ജനം ചെ യ്യുന്ന മലയാളി എന്തുകൊണ്ട് അടുക്കള മാലിന്യം സംസ്‌കരിക്കുന്നില്ലെന്നും മന്ത്രി ചോദിച്ചു. അഭയം, സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റികള്‍ സംഘടിപ്പിച്ച മാലിന്യ മുക്ത കാഞ്ഞിരപ്പള്ളി ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വീട്ടിലെ മാലിന്യങ്ങള്‍ വീട്ടില്‍തന്നെ സംസ്‌കരിക്കണം. തൊഴിലുറപ്പ് തൊഴിലാളികളു ടെ സഹായത്തോടെ വീടുകളില്‍ കമ്പോസ്റ്റ് കുഴികള്‍ എടുത്തു നല്‍കുന്ന പദ്ധതി ആവി ഷ്‌കരിച്ചാല്‍ പകുതി മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. വേസ്റ്റ് മാനേജ്മെന്റ് എന്താണെന്ന അറിയാത്തവരാണ് അതിന് ജി.എസ.്ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാന്‍ ഓടി നടക്കുമ്പോഴാണ് അതിനു നികുതി ഏര്‍പ്പെ ടുത്തിയിരിക്കുന്നത്. ഇത് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡോ.എന്‍.ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വരുമ ചാരിറ്റബിള്‍ സൊ സൈറ്റി സെക്രട്ടറി സ്‌കറിയാ ഞാവള്ളില്‍, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, പി.എന്‍.പ്രഭാകരന്‍, വി.പി. ഇസ്മയില്‍, പി.ഷാനവാസ്, ഷമീം അഹമ്മദ്. ഫാ.വര്‍ഗീസ് പരിന്തിരിക്കല്‍, ജോഷി അഞ്ചനാട് എന്നിവര്‍ പ്രസംഗിച്ചു.