എരുമേലി : ഗ്രാമപഞ്ചായത്ത് ഓഫിസിൻറ്റെ മുൻവശത്ത് മാലിന്യകൂമ്പാരം. അവധിദിന മായ ഇന്നണ് ഓഫിസിന് മുന്നിൽ പാതയോരത്തായി മാലിന്യങ്ങൾ കുമിഞ്ഞത്. ടൗണിൽ പാതയോരങ്ങളിലെല്ലാം രാത്രിയിലും പുലർച്ചെയുമായി മാലിന്യങ്ങൾ കുമിയുന്നത് പ തിവായിരിക്കുകയാണ്. മാലിന്യങ്ങളിടാൻ സ്ഥാപിച്ച വീപ്പകളിൽ മിക്കതും അപ്രത്യക്ഷ മായതോടെയാണ് പാതയോരങ്ങളും ഓടകളും മാലിന്യങ്ങൾ തളളാനുളള ഇടമായി മാറി യതെന്ന് വ്യാപാരികൾ പറയുന്നു.
സംസ്കരിക്കാൻ കഴിയാത്ത തരത്തിൽ എല്ലാത്തരം മലിനവസ്തുക്കളും പാതയോരങ്ങ ളിൽ തളളുകയാണ്. പഞ്ചായത്തിൻറ്റെ പ്ലാൻറ്റ് തകർന്നത് മൂലം മാലിന്യസംസ്കരണം അ വതാളത്തിലാണ്. മാലിന്യങ്ങളിൽ ഭക്ഷണം തേടി കൂട്ടംകൂടുന്ന തെരുവ്നായകൾ നാട്ടുകാ രെ അക്രമിക്കാനും മുതിരുന്നത് പതിവായി. മാലിന്യങ്ങൾ പ്ലാസ്റ്റിക്, ഖരം, ജൈവം എ ന്നിങ്ങനെ തരം തിരിച്ചിടാൻ വീപ്പകൾ സ്ഥാപിക്കുകയും അനുയോജ്യമായ സ്ഥലങ്ങളിൽ മാത്രം മാലിന്യമിടുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്താൽ സംസ്കരണം ശാ സ്ത്രീയമായി നടത്താനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.