കാഞ്ഞിരപ്പള്ളി : വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍ അനാവശ്യ ഇടപെടല്‍ ഒരു വീട്ടുടമക്ക് മണിക്കൂറുകളോളം ദുരിതമായി. ഒരാ ഴ്ച മുമ്പ് വൈദ്യുതി ചാര്‍ജ് അടച്ചുവെങ്കിലും പണം അടച്ചില്ലെന്ന പേരിലാണ് പാറക്കടവിനു സമീപത്തെ വീട്ടിലെ ഫ്യൂസ് വ്യാഴാഴ്ച 11 മണിയോടെ ഊരിയത്. തങ്ങള്‍ വൈദ്യുതി ചാര്‍ജ് അടച്ചതാണെ ന്ന് വീട്ടുകാര്‍ പറഞ്ഞുവെങ്കിലും ഇത് അംഗീകരിക്കാതെ ഫ്യൂസ് ഊരിക്കൊണ്ടുപോവുകയായിരുന്നു.

സ്ത്രീകള്‍ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രണ്ടുമണി യോടെ വീട്ടിലെത്തിയ ഗ്രഹനാഥന്‍ സമീപവാസിയായ സാമൂഹ്യ പ്രവര്‍ത്തകനോട് സംഭവം വിവരിച്ചതോടെ ഇയാള്‍ വൈദ്യുതി ബോര്‍ഡുമായി ബന്ധപ്പെട്ടുവെങ്കിലും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന നിലപാടിലായിരുന്നു ഓഫീസ് ജീവനക്കാര്‍.

വിവരം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതോടെ ഓഫീസ് ജീവന ക്കാര്‍ ഇടപെട്ട് വൈകുന്നേരം അഞ്ചരയോടെ ഫ്യുസ് തിരികെ സ്ഥാ പിച്ച് തങ്ങള്‍ക്ക് അബദ്ധം പറ്റിയാതാണെന്ന് ക്ഷമാപണം നടത്തി പ്രശ്നം അവസാനിപ്പിച്ചു.