എരുമേലി : പേട്ടതുളളലിന് രാസനിര്‍മിത വര്‍ണപ്പൊടികള്‍ അടുത്ത ശബരിമല തീര്‍ത്ഥാ ടന കാലം മുതല്‍ അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം. കളക്ടറുടെ നിര്‍ദേശപ്രകാരം  എരുമേലി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തിലാണ് അഡീഷണല്‍ ജില്ലാ മജിസ്‌ത്രേട്ട് കെ രാജന്‍ ഇക്കാര്യം അറിയിച്ചത്. പകരം സസ്യജന്യമായ പൊടികള്‍ വിതരണം ചെയ്യും ഇതിനായി പ്രകൃതിസൗഹൃദ പൊടികള്‍ പരിചയപ്പെടുത്തുന്നതിന് സിറ്റിസണ്‍ സ് ഇന്ത്യാ ഫൗണ്ടേഷനും മാനവം സൊസൈറ്റിയും ചേര്‍ന്ന് ഭാരത് പെട്രോളിയം കോര്‍പ്പ റേഷന്റ്റെ സഹകരണത്തോടെ വിപണന സ്റ്റാളും ബോധവല്‍ക്കരണ പരിപാടിയും അടുത്ത ദിവസം എരുമേലിയിലാരംഭിക്കും.

report:abdul muthalib

തെലുങ്കാനയിലെ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച പാരമ്പര്യ ജൈവ സസ്യങ്ങ ളുടെ മിശ്രിതം പ്രകൃതി സൗഹൃദ പൊടികളായി ഉപയോഗിക്കാനാണ് നടപടികളായിരി ക്കുന്നത്. ജില്ലാ ഭരണകൂടവും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഈ പൊടികള്‍ പരി ശോധന നടത്തി സംശുദ്ധമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ബദല്‍ സംവിധാനമാക്കാന്‍ നടപടികളായത്. ലേലം ചെയ്ത് സിന്ദൂര സ്റ്റാളുകള്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയാണ് കച്ചവ ടക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നിരോധിച്ചാല്‍ കച്ചവടക്കാര്‍ കടക്കെണിയിലാ കുമെന്ന് യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് നിരോധനം ഇത്തവണ ഒഴിവാക്കിയതെന്നും പകരം പൊടികളില്‍ രാസ വിഷം കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധിക്കുമെന്നും എഡിഎം പറഞ്ഞു. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധനകള്‍ നടത്തുന്നുണ്ട്. 
കൊച്ചി കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനകളില്‍ അപകടകരമായ അളവില്‍ രാസ ചേരുവകള്‍ ഇല്ലെന്നാണ് കണ്ടെത്തിയത്. ലെഡ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ ഗാഢലോഹ വസ്തുക്കളാണ് രാസസിന്ദൂരത്തിലുളളത്. മണ്ണിലും ജലത്തിലും തുടര്‍ച്ച യായി ഇവ അടിഞ്ഞാല്‍ പ്രദേശത്ത് രാസഅപകടം സംജാതമാകുമെന്ന് ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ പഠന റിപ്പോര്‍ട്ടായി ലഭിച്ചതിന്റ്റെ അടിസ്ഥാനത്തില്‍ രാസസിന്ദൂരവില്‍പന മൂന്ന് വര്‍ഷം മുമ്പ് ഹൈക്കോടതി നിരോധിച്ചിരുന്നു. എന്നാല്‍ പകരം സംവിധാനമില്ലാത്തതിനാല്‍ നിരോധനം നടപ്പിലാക്കാനായില്ല. രാജാജി മാത്യു എംഎല്‍എ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതി എരുമേലി സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയപ്പോള്‍ രാസസിന്ദൂരം നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഹോളി, ദീപാവലി ആഘോഷങ്ങളില്‍ രാസ പൊടികള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വര്‍ഷത്തില്‍ ഒരു ദിവസത്തെ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉപയോഗം അതേ സമയം വര്‍ഷത്തില്‍ രണ്ടരമാസക്കാലമാണ് ശബരിമല തീര്‍ത്ഥാടനകാലം. ഈ കാലയ ളവില്‍ എരുമേലിയില്‍ കോടികളോളം ഭക്തരാണെത്തുന്നത്. ഭൂരിപക്ഷവും രാസസി ന്ദൂരം ഉപയോഗിക്കും. ഓരോ തീര്‍ത്ഥാടനകാലത്തും ടണ്‍ കണക്കിന് പൊടികളാണ് വിറ്റഴിയുന്നത്. അയ്യപ്പഭക്തര്‍ കുളിക്കുമ്പോള്‍ പൊടികള്‍ കഴുകിക്കളഞ്ഞിട്ടാണ് യാത്ര തുടരുന്നത്. തോട്ടിലും നദിയിലും ശൗചാലയങ്ങളിലുമാണ് ഇവ കഴുകിനീക്കുന്നത്. അതുകൊണ്ട് തന്നെ എത്ര ടണ്‍ പൊടി വിറ്റാലു അത്രയും പൊടികള്‍ ജലത്തിലും മണ്ണിലേ ക്കുമാണ് എത്തുന്നത്.

പൊടിയിലെ രാസ ചേരുവകള്‍ ഓരോ വര്‍ഷവും എരുമേലി തോട്ടിലും മണിമലയാറി ലും അടിഞ്ഞുകൊണ്ടിരിക്കുന്നു. . ഭാവിയില്‍ നാട് രാസവിഷകലവറയായി മാറി പ്രകൃ തി നാശമുണ്ടാകുന്ന കാലം വിദൂരമല്ല. ഈ സാഹചര്യം തടയാന്‍ നിരോധനം അനിവാര്യ മാണെന്ന് കോടതി വിലയിരുത്തിയിരുന്നു. രാസവിഷം നിര്‍വീര്യമാക്കി ശുദ്ധമാക്കുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ മണ്ണിലും ജലത്തിലും വ്യാപിക്കുക മാത്രമാണ് പോംവഴി യെന്ന് നിയമസഭാസമിതി നിര്‍ദേശിച്ചിരുന്നു. 
പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം കെ രാജന്‍, മാനവം സൊസൈറ്റി ചെയര്‍മാനും ലോക ബാങ്ക് പ്രോജക്ട് കണ്‍സല്‍ട്ടന്റ്റുമായ അഡ്വ. മുഹമ്മദ് ഷെബീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് റ്റി എസ് കൃഷ്ണകുമാര്‍, എരുമേലി എസ്‌ഐ മനോജ് മാത്യു, പഞ്ചായത്ത് സെക്കട്ടറി പി എ നൗഷാദ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ജി ബൈജു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്റ് മുജീബ് റഹ്മാന്‍, സെക്കട്ടറി തോമസ് കുര്യന്‍, മാനവം സൊസൈറ്റി രക്ഷാധികാരി പ്രൊഫ.മേജര്‍ എം ജി വര്‍ഗീസ്, പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ആര്‍ അജേഷ്, ശുചിത്വ മിഷന്‍ പ്രതിനിധി എം കെ രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.